Top

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍ സിനിമയാകുന്നു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍ സിനിമയാകുന്നു
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍ സിനിമയാകുന്നു. കവേലില്‍ ഫിലിംസിന്റെ ബാനറില്‍ ആന്റോ ഇലഞ്ഞി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് 'ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ്(The Dark Shades of An Angel And The Shepherd)' എന്നാണ് പേരിട്ടിരിക്കുന്നത്.

മൂന്ന് ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി. മലയാളത്തിലെയും തമിഴിലെയും പ്രഗത്ഭ താരങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ സംവിധായകന്‍ രാംദാസ് രാമസ്വാമി ഒരു മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. ഒരു മെത്രാന്റെയും കന്യാസ്ത്രീയുടെയും ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളും അതുമൂലം അവര്‍ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അനില്‍ വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ ജെസിയും ജോസിയുമാണ്. ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗ് ഡല്‍ഹിയിലും ജലന്ധറിലുമായി മാര്‍ച്ച് അവസാന വാരം നടക്കും.

കൊച്ചിയില്‍ നീത് ആവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തിയ സമരത്തില്‍ പങ്കാളികളായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും. 2013ല്‍ പുറത്തിറങ്ങിയ ഫോര്‍ സെയ്ല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ആന്റോ ഇലഞ്ഞി.

Next Story

Related Stories