TopTop

15 വയസ്സുകാരന്‍ തന്റെ നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തിയെന്ന് സുഷ്മിത സെന്‍

15 വയസ്സുകാരന്‍ തന്റെ നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തിയെന്ന് സുഷ്മിത സെന്‍
ഏറെ കാലമായി സുഷ്മിത സെന്‍ ബോളീവുഡില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. എന്നിരുന്നാലു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ അവര്‍ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരു പതിനഞ്ച് വയസ്സുള്ള കുട്ടി സുഷ്മിതയോട് മോശമായി പെരുമാറിയെന്നതാണ് അവരെക്കുറിച്ചുള്ള പുതിയ വാര്‍ത്ത.

ഒരു പത്രസമ്മേളനത്തില്‍ സംസാരിച്ചപ്പോഴാണ് സുഷ്മിത ഇക്കാര്യം വെളിപ്പെടുത്തിയത്. പലപ്പോഴും ആളുകള്‍ ചിന്തിക്കുന്നത് ഞങ്ങള്‍ക്ക് ബോഡി ഗാര്‍ഡുമാര്‍ ഉള്ളതിനാല്‍ ആര്‍ക്കും ലൈംഗിക അതിക്രമം നടത്താനാകില്ലെന്നാണ്. എന്നാല്‍ ഒരു ആറ് മാസം മുമ്പ് ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ ഒരു പതിനഞ്ചുകാരന്‍ എന്റെ നേരെ ലൈംഗിക അതിക്രമം നടത്തി. ആളെ കയ്യോടെ പിടികൂടിയപ്പോഴാണ് ഞെട്ടിപ്പോയത്. തീരെ ചെറിയ കുട്ടി. അവന്‍ വിചാരിച്ചത് ആള്‍ക്കൂട്ടത്തിനിടയില്‍ ആയതിനാല്‍ പിടിക്കപ്പെടില്ലെന്നാണ്. ഞാന്‍ അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചും നിര്‍ത്തി. ആദ്യമൊക്കെ അവന്‍ കുറ്റം നിഷേധിച്ചെങ്കിലും ഒടുവില്‍ സമ്മതിച്ച് മാപ്പ് പറഞ്ഞു.

എന്നാല്‍ കുട്ടിയുടെ ഭാവിയെ ഓര്‍ത്തും പതിനഞ്ച് വയസ്സെന്നത് ഇത്തരം കാര്യങ്ങള്‍ ഒരു കുറ്റകൃത്യമാണെന്ന് തിരിച്ചറിയാനുള്ള പ്രായമല്ലാത്തതിതിനാലും താന്‍ അവനെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചില്ലെന്നും സുഷ്മിത കൂട്ടിച്ചേര്‍ത്തു.

Next Story

Related Stories