സിനിമാ വാര്‍ത്തകള്‍

മൗലാന അബുല്‍ കലാം ആസാദിന്റെ ജീവിതകഥ; ജനുവരി 18 ന് തീയേറ്ററുകളിലേക്ക്

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ആസാദിന്റെ സംഭവബഹുലമായ ജീവിതം പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയാണു ലക്ഷ്യമെന്നു സംവിധായകരായ രാജേന്ദ്ര സഞ്ജയും സഞ്ജയ് സിങ് നേഗിയും പറഞ്ഞു

സ്വാതന്ത്ര്യസമര സേനാനിയും ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി പോരാടുകയും ചെയ്ത കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ മൗലാന അബുല്‍ കലാം ആസാദിനെക്കുറിച്ചുള്ള ചിത്രം ‘വോ ജോ ഥാ ഏക് മസീഹ- മൗലാന ആസാദ്’ ജനുവരി 18നു തിയറ്ററുകളിലെത്തും.

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ആസാദിന്റെ സംഭവബഹുലമായ ജീവിതം പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയാണു ലക്ഷ്യമെന്നു സംവിധായകരായ രാജേന്ദ്ര സഞ്ജയും സഞ്ജയ് സിങ് നേഗിയും പറഞ്ഞു. ലിനേഷ് ഫാന്‍സെയാണ് ആസാദിനെ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ സ്വാതത്ര്യത്തിനു മുൻപ് ഉള്ള കാലഘട്ടവും ,ഗാന്ധിജിയുടെ മരണവും എല്ലാം ചിത്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമാകും.ചിത്രത്തിന്റെ സഹ സംവിധായകൻ രാജേന്ദ്ര സഞ്ജയ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

കൊൽക്കത്ത ഡൽഹി മുംബൈ എന്നിവടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ഹിന്ദി ചിത്രത്തിന് ഒരു കട്ട് പോലുമില്ലാതെ സെൻസർ ബോർഡ് അനുമതി നൽകി. 2 മണിക്കൂർ ആണ് ചിത്രത്തിന്റെ ദൈർഘ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍