TopTop
Begin typing your search above and press return to search.

പദ്മാവത് മുതല്‍ പാഡ് മാന്‍ വരെ: 2018ന്റെ ബോക്സ് ഓഫീസ് പ്രതീക്ഷകള്‍

പദ്മാവത് മുതല്‍ പാഡ് മാന്‍ വരെ: 2018ന്റെ ബോക്സ് ഓഫീസ് പ്രതീക്ഷകള്‍

2017 ബോളിവുഡിന് അത്ര നല്ല വര്‍ഷമായിരുന്നില്ല. റിലീസ് ചെയ്ത 250ലേറെ ചിത്രങ്ങളില്‍ ടൈഗര്‍ സിന്ദ ഹേ, റായീസ്, ഗോല്‍മാല്‍ എഗെയ്ന്‍ തുടങ്ങി വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ബോക്‌സ് ഓഫീസില്‍ വിജയിച്ചത്. അതിനാല്‍ തന്നെ പുതുവര്‍ഷത്തെ വലിയ പ്രതീക്ഷയോടെയാണ് ഹിന്ദി സിനിമ ലോകം ഉറ്റുനോക്കുന്നത്. വലിയ വിജയങ്ങള്‍ നേടാന്‍ പ്രാപ്തമായ ഒരു ഡസനിലേറെ ചിത്രങ്ങള്‍ ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തും. ദീപിക പദുക്കോണിന്റെ പദ്മാവത് മുതല്‍ രജനികാന്തിന്റെ 2.0 വരെയുള്ള ചിത്രങ്ങള്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ചില ചിത്രങ്ങള്‍ ഫോബ്‌സ്.കോം തിരഞ്ഞെടുത്തിരിക്കുന്നു. അവയുടെ വിശദാംശങ്ങളിലേക്ക്.

പദ്മാവത്

വിവാദത്തില്‍ നിന്നും വിവാദത്തിലേക്കുള്ള പദ്മാവതിന്റെ യാത്ര ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് വലിയ നേട്ടം നല്‍കുമെന്നാണ് ബോളിവുഡ് പ്രതീക്ഷിക്കുന്നത്. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയ പ്രമുഖര്‍ അണിനിരക്കുന്ന ചിത്രം സഞ്ജയ് ലീല ബന്‍സാലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ സൂഫി കവി മാലിക് മുഹമ്മദ് ജയാസി 14-ാം നൂറ്റാണ്ടില്‍ എഴുതിയ പദ്മാവത് എന്ന കാവ്യത്തെ അധികരിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തിന് ശേഷവും ചിത്രത്തിന്റെ റിലീസ് തടയാനുള്ള ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം ഇന്നലെ സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന പദ്മാവത് രാജ്യവ്യാപകമായി റിലീസ് ചെയ്യും.

സീറോ

സംഭ്രമാത്മകമായ ഒരു പ്രമേയമാണ് സീറോയുടേത്. താരപ്രഭയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഷാറൂഖ് ഖാന്‍ ഒരു കുള്ളനായി അഭിനയിക്കുന്നു. ബോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും താരമൂല്യമുള്ള ഷാറുഖ് ഖാന്‍ ഈ ആനന്ദ് എല്‍ റായി ചിത്രത്തില്‍ തന്റെ സ്ഥിരം ആടയാഭരണങ്ങള്‍ അഴിച്ചുവെക്കുകയാണ്. ഡിയര്‍ സിന്ദഗി, റായീസ്, ഫാന്‍ തുടങ്ങിയ സമീപകാല ചിത്രങ്ങളില്‍ തന്റെ താരപ്രഭയില്‍ നിന്നും പുറത്തുകടക്കാന്‍ കിംഗ് ഖാന്‍ ശ്രമിച്ചിരുന്നു. അതിന്റെ പരിപൂര്‍ണതയാവും സിറോയിലെ കഥാപാത്രം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പാഡ് മാന്‍

സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മറ്റൊരു താര ചിത്രം. അക്ഷയ് കുമാര്‍ ആര്‍ത്തവശുചിത്വത്തിന്റെ വിഷയമാണ് ഈ ചിത്രത്തിലൂടെ ഉ്ന്നയിക്കുന്നത്. കോയമ്പത്തൂരില്‍ നി്ന്നുള്ള അരുണാചലം മുരുഗാനന്ദം വിലകുറഞ്ഞ ജൈവ സ്വഭാവമുള്ള ആര്‍ത്തവ നാപ്കിനുകള്‍ കണ്ടുപിടിച്ചുകൊണ്ട് ആയിരക്കണക്കിന് ഗ്രാമീണ സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ച് ജീവചിത്രത്തിന്റെ ചലച്ചിത്ര പുനഃരാഖ്യാനമാണ് ഈ ചിത്രം. ചീനി കം, പാ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ആര്‍ ബാല്‍ക്കിയാണ് പാഡ് മാന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

സഞ്ജു

സഞ്ജയ്‌ ദത്തിന്റെ ജീവിത കഥ സിനിമയാവുന്നു. സഞ്ജുവായി രണ്‍ബീര്‍ കപൂര്‍ രംഗത്തെത്തും. രാജ്കുമാര്‍ ഹിരാനിയുടെ ഈ ചിത്രം സഞ്ജയ്‌ ദത്തിന്റെ സ്വഭാവത്തിലെ മാനുഷിക മുഖം വെളിച്ചത്ത് കൊണ്ടുവരുമെന്ന് അണിയറ പ്രവര്‍ത്തകര്‍. സഞ്ജയ്‌ ദത്തിന്റെ വളര്‍ച്ചയും തകര്‍ച്ചയും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ജൂണ്‍ 29ന് സഞ്ജു തിയേറ്ററുകളില്‍ എത്തും.

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

അമീര്‍ ഖാനും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രം ഫിലിപ്പ് മെഡോസ് ടെയിലര്‍ 1983ല്‍ എഴിതുയ 'കണ്‍ഫഷന്‍ ഓഫ് ഓഫ് എ തഗ്' എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയ ഒരു സംഘം കൊള്ളക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തായ്‌ലന്റില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കഠിനമായിരുന്നു എന്ന് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

2.0

റോബോട്ട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ശങ്കര്‍ എത്തുന്നു. രജനീകാന്തും അക്ഷയ് കുമാറും പ്രധാന വേഷങ്ങളില്‍ പ്രത്യേക്ഷപ്പെടുന്ന 2.0 ഇതിനകം തന്നെ മാധ്യമ ശ്രദ്ധ നേടിക്കഴിഞ്ഞു. 45 ദശലക്ഷം ഡോളര്‍ മുടക്കി നിര്‍മ്മി്കകുന്ന ചിത്രത്തിലൂടെ അക്ഷയ് കുമാര്‍ തമിഴിലേക്കും പ്രവേശിക്കുകയാണ്. ഏപ്രില്‍ 27ന് ചിത്രം തിയേറ്ററുകളില്‍ എത്തും.


Next Story

Related Stories