TopTop
Begin typing your search above and press return to search.

ടറന്റിനോയുടെ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’, ആസിഫ് കപാഡിയുടെ ‘ഡീഗോ മറഡോണ’; 2019 കാന്‍ ചലച്ചിത്രമേളയിലെ മികച്ച 10 സിനിമകള്‍

ടറന്റിനോയുടെ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’, ആസിഫ് കപാഡിയുടെ ‘ഡീഗോ മറഡോണ’; 2019 കാന്‍ ചലച്ചിത്രമേളയിലെ മികച്ച 10 സിനിമകള്‍

ലോകത്തെ ഏറ്റവും വിഖ്യാതമായ ചലച്ചിത്ര മേളയ്ക്ക് - ഫ്രാന്‍സിലെ കാന്‍ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ക്വെന്റിന്‍ ടറന്റിനോയുടെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ആസിഫ് കപാഡിയുടെ ഡീഗോ മറഡോണ എന്നിവയടക്കം കാന്‍ ചലച്ചിത്രോത്സവത്തില്‍ ഇത്തവണ കണ്ടിരിക്കേണ്ട 10 സിനിമകള്‍ ദ ഗാര്‍ഡിയന്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

ഗാര്‍ഡിയന്‍ തിരഞ്ഞെടുത്ത ഇത്തവണത്തെ കാന്‍ ടോപ്പ് 10:

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് (Once Upon a Time in Hollywood)

സംവിധാനം - ക്വെന്റിന്‍ ടറന്റിനോ

ടറന്റിനോയുടെ പുതിയ ബ്ലാക്ക് കോമഡി ചിത്രത്തില്‍ ലിയനാഡോ ഡി കാപ്രിയോയും ബ്രാഡ് പിറ്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാന്‍ഷന്‍ കുടുംബ കൊലപാതകങ്ങള്‍ ഉലച്ച 1960കളിലെ ഹോളിവുഡും ലോസ് ഏഞ്ചലസുമാണ് പശ്ചാത്തലം.

പോര്‍ട്രെയ്റ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍ (Portrait of a Lady on Fire)

സംവിധാനം - സെലിന്‍ സിയാമ്മ

ഒരു യുവതിയുടെ പോര്‍ട്രെയ്റ്റ് ചിത്രം അവര്‍ അറിയാതെ വരയ്ക്കാന്‍ നിയോഗിക്കപ്പെടുന്ന യുവ പെയ്ന്ററുടെ കഥ പറയുന്നു ഈ സിനിമ. നവോമി മെര്‍ലന്റ് ആണ് പെയ്ന്ററെ അവതരിപ്പിക്കുന്നത്. ആര്‍ട്ടിസ്റ്റിക് സര്‍വൈലന്‍സ് അടക്കമുള്ള കാര്യങ്ങള്‍ പറയുന്നു.

ലിറ്റില്‍ ജോ (Little Joe)

സംവിധാനം - ജെസീക്ക ഹോസ്‌നര്‍

വളര്‍ത്തുന്നവരില്‍ സന്തോഷം ജനിപ്പിക്കുന്ന ലിറ്റില്‍ ജോ എന്ന പൂ ഉണ്ടാക്കുന്ന പ്ലാന്റ് ബ്രിഡറുടെ കഥ പറയുന്നു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എമിലി ബീഷാമും ബെന്‍ വിഷോയും.

സോറി വി മിസ്ഡ് യു (Sorry, We Missed You)

സംവിധാനം - കെന്‍ ലോ

ഐ ഡാനിയല്‍ ബ്ലേക്ക് അടക്കമുള്ള ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്ത കെന്‍ ലോയുടെ പുതിയ ചിത്രം. രണ്ട് തവണ പാം ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള സംവിധായകന്‍. ചിലവ് ചുരുക്കല്‍ സംബന്ധിച്ച ചര്‍ച്ച യുകെ സമൂഹത്തില്‍ ഈ സിനിമ ശക്തമാക്കിയിരുന്നു. ഒരു ഡെലിവറി ഡ്രൈവറുടെ കഥയാണ് പുതിയ സിനിമ പറയുന്നത്. തിരക്കഥാകൃത്ത് പോള്‍ ലെവര്‍ട്ടിയുമായി കെന്‍ ലോ വീണ്ടും ഒരുമിക്കുന്നു.

ദ സ്വാളോസ് ഓഫ് കാബൂള്‍ (The Swallos of Kabul)

സംവിധാനം - സാവൂ ബ്രീറ്റ്മാന്‍, എലീന ഗോബ് മെവെല്ലെക്ക്‌

യാസ്മിന ഖദ്രയുടെ നോവലിനെ ആധാരമാക്കിയുള്ള സിനിമ. ആനിമേഷന്‍ ചിത്രം. 90കളിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള കാബൂള്‍ ആണ് പശ്ചാത്തലം. താലിബാന്‍ ഭരണത്തില്‍ സംഘര്‍ഷമനുഭവിക്കുന്ന യുവാക്കളുടെ പ്രണയത്തെക്കുറിച്ച് പറയുന്നു.

ദ ഡെഡ് ഡോണ്ട് ഡൈ (The Dead Don't Die)

സംവിധാനം - ജിം ജാര്‍മുച്ച്

കോമഡി - ഹൊറര്‍ സിനിമ. ടില്‍ഡ സ്വിന്‍ടണ്‍, ബില്‍ മുറേ, ആഡം ഡ്രൈവര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നു. ഇഗ്ഗി പോപ്പും ഒരു ചെറിയ വേഷത്തില്‍.

ആന്‍ ഈസി ഗേള്‍ (An Easy Girl)

സംവിധാനം - റബേക്ക സ്ലോടോവ്‌സ്‌കി

ആണവനിലയത്തിലെ പ്രണയം പറഞ്ഞ ഗ്രാന്‍ഡ് സെന്‍ട്രല്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സംവിധായിക. ഫ്രഞ്ച് റിവേറ പശ്ചാത്തലമാക്കിയ ഒരു പ്രണയകഥയാണ് പുതിയ സിനിമ ഈസി ഗേള്‍ പറയുന്നത്.

ഫ്രാങ്കി (Frankie)

സംവിധാനം - ഇറ സാച്‌സ്

പോര്‍ച്ചുഗലില്‍ അവധിക്കാലം ചിലവഴിക്കാനെത്തുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്നു. ബ്രെന്‍ഡന്‍ ഗ്ലീസണ്‍, മരീസ ടോമി, ഗ്രെസ് കിന്നര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍.

സിക്ക്, സിക്ക്, സിക്ക് (Sick, Sick, Sick)

സംവിധാനം - ആലീസ് ഫുര്‍ടാഡോ

ബ്രസീലയന്‍ സംവിധായിക. സങ്കീര്‍ണവും വേദന നിറഞ്ഞതുമായ ഒരു ഹൈസ്‌കൂള്‍ പ്രണയത്തെക്കുറിച്ച് പറയുന്നു. നഹുവല്‍ പെരസ്് ബിസ്‌കായര്‍ട്ട് അടക്കമുള്ളവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

ഡീഗോ മറഡോണ (Diego Maradona)

സംവിധാനം ആസിഫ് കപാഡിയ

ഫുട്‌ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണയെക്കുറിച്ചുള്ള ഡോക്യുമെന്ററി.


Next Story

Related Stories