സിനിമാ വാര്‍ത്തകള്‍

‘ചാലക്കുടിക്കാരൻ ചങ്ങാതി’ സിനിമയും കലാഭവൻ മണിയുടെ മരണവും തമ്മിലെന്ത് ? സി ബി ഐ വിനയന്റെ മൊഴിയെടുത്തു

കലാഭവൻ മണിയുടെ മരണത്തിൻറെ ദുരൂഹതയേറ്റുന്നതാണ് ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ക്ലൈമാക്സ്

ചാലക്കുടിക്കാരൻ ചങ്ങാതി സിനിമക്ക് പിന്നാലെ കലാഭവൻ മണിയുടെ മരണം കൂടുതൽ വിവാദമാകുന്നു. സിനിമയിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംവിധായകൻ വിനയനിൽ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തി. സത്യം പുറത്തു കൊണ്ട് വരേണ്ടത് സി ബി ഐ ആണെന്ന് വിനയൻ പറയുന്നു.

കലാഭവൻ മണിയുടെ മരണത്തിൻറെ ദുരൂഹതയേറ്റുന്നതാണ് ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ക്ലൈമാക്സ്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കുന്ന സിബിഐ സംവിധായകനിൽ നിന്നും മൊഴിയെടുത്തത്. സിനിമയിൽ മണിയുടെ മരണത്തെ കുറിച്ച് പരാമർശിച്ച കാര്യങ്ങൾ ഭാവനയാണെന്നാണ് മൊഴി. പക്ഷെ മരണത്തിിൽ ദുരൂഹതയുണ്ടെന്ന് മണിയുമായി നല്ല അടുപ്പമുണ്ടായിരുന്ന വിനയൻ പറയുന്നു.

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് അന്വേഷണം സിബി ഐക്ക് വിട്ടത്. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു സി.ബി.ഐ അന്വേഷണം തുടങ്ങിയത്. വിഷമദ്യം അകത്ത് ചെന്നാണ് മരിച്ചതെന്നുള്ള ലാബ്, പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മരണത്തിലെ ദുരൂഹത നീക്കാന്‍ കേസ് ആദ്യം അന്വേഷിച്ച കേരളാ പോലീസിന് കഴിഞ്ഞിരുന്നില്ല. 2016 മാര്‍ച്ച് 6നാണ് കലാഭവന്‍ മണി ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്.

മണിച്ചേട്ടൻ മൂകസാക്ഷി (എങ്ങനെയുണ്ടെന്റെ ഫുദ്ദി..!!!); “ചാലക്കുടിക്കാരനെ” സംവിധായകന്‍ സ്വന്തം ബയോപിക്കാക്കിയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍