TopTop
Begin typing your search above and press return to search.

ഋതിക് റോഷനെതിരെ ചെന്നൈ പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു

ഋതിക് റോഷനെതിരെ ചെന്നൈ പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു
ബോ​ളി​വു​ഡ് നടൻ ഋതിക് റോ​ഷ​നെ​തി​രെ വ​ഞ്ച​നാ കു​റ്റം ചു​മ​ത്തി ചെ​ന്നൈ സി​റ്റി പൊലീ​സ് കേസെ​ടു​ത്തു. ആ​ര്‍.​മു​ര​ളീ​ധ​ര​ന്‍ എ​ന്ന വ്യ​ക്തി ന​ല്‍​കി​യ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഋതിക് റോ​ഷ​നും മറ്റ് എട്ട് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഐ​പി​സി സെ​ക്ഷ​ന്‍ 420 പ്ര​കാ​ര​മാ​ണ് താ​ര​ത്തി​നെ​തി​രെ കേസ്. അതെ സമയം ഋതിക്കിന് കൈമാറിയ ലീഗൽ നോട്ടീസിന്മേൽ, അദ്ദേഹം മുരളീധരന്റെ നഷ്ടത്തിന് ഉത്തരവാദിയല്ലെന്നാണ് മറുപടി നൽകിയിരിക്കുന്നത്.

ഋതിക് റോഷന്റെ ഉടമസ്ഥതയിൽ 2014ൽ ആരംഭിച്ച എ​ച്ച്‌ആ​ര്‍​എ​ക്സി​ന്‍റെ സ്റ്റോ​ക്കി​സ്റ്റാ​യി ആർ മുരളീധരനെ നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ താരവും മ​റ്റു​ള്ള​വ​രും ചേ​ര്‍​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി 21 ലക്ഷം രൂ​പ തട്ടി​ച്ചെ​ന്നാണ് പരാതിയിൽ പറയുന്നത്. കമ്പനി ഉ​ത്പ​ന്ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി വിപണിയില്‍ എ​ത്തി​ക്കാ​തി​രി​ക്കു​ക​യും ത​ന്‍റെ അ​റി​വി​ല്ലാ​തെ മാര്‍ക്കറ്റിം​ഗ് വി​ഭാ​ഗം പി​രി​ച്ചു​വിടുക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നുണ്ട്.

Next Story

Related Stories