സിനിമാ വാര്‍ത്തകള്‍

നൂറു കോടിയുടെ ക്രിസ്തുമസ് ബോക്സ് ഓഫീസ്: മുന്നില്‍ ഞാന്‍ പ്രകാശന്‍

കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട കൂട്ടുകെട്ടായ സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ സംഘം ഇത്തവണ ഫഹദിന് വേണ്ടിയാണ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ഒരുമിച്ചത്.

ക്രിസ്തുമസ് ബോക്സ് ഓഫീസ് പോരാട്ടത്തില്‍ ആരാണ് മുന്നില്‍ എന്നതിന് ഉത്തരമായി. ഏകദേശം നൂറു കോടിയോളം രൂപയുടെ ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോള്‍ അഞ്ചു ദിവസം കൊണ്ട് തന്നെ മികച്ച കളക്ഷന്‍ നേടിയെടുക്കുന്ന ഫഹദ് ചിത്രം ഞാന്‍ പ്രകാശന്‍ ആണ് മുന്നില്‍.

കുടുംബ പ്രേക്ഷകരുടെ പ്രിയകൂട്ടുകെട്ട് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ടീം പ്രേക്ഷരുടെ മനം കവരുകയാണ്. പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിതം കുടുംബ പ്രേക്ഷകരും യുവാക്കളും ഒരേപോലെ ഏറ്റെടുത്തു. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം കളക്ഷനിലും ബഹുദൂരം മുന്നിലാണ്. അഞ്ച് ദിവസം കൊണ്ട് സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 33.2 ലക്ഷമാണ് ലഭിച്ചതെന്നാണ് ഫോറം കേരളയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ക്രിസ്മസ് ബോക്സ് ഓഫീസ് ലക്ഷ്യംവെച്ച് റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ഒടിയന്‍ 2018 ലെ അവസാന ബിഗ് റിലീസായി. ഡിസംബര്‍ 14ന് ആയിരുന്നു സിനിമ തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം റിലീസ് ന് മുന്നേ 100 കോടിയുടെ ബിസിനസ്സ് നേടിയെന്ന അവകാശവാദവുമായി ആണ് എത്തിയത്. എന്നാല്‍ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നില്ല. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ നെഗറ്റീവ് റിവ്യൂകളും ,സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒരുപാട് വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയിരുന്നു.

ഒടിയന് പിന്നാലെയായാണ് യുവതാരനിരയുടെ സിനിമകളും തിയേറ്ററുകളിലേക്കത്തിയത്. ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശന്‍, ജയസൂര്യയുടെ പ്രേതം 2, ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്, കുഞ്ചാക്കോ ബോബന്റെ സിനിമയായ തട്ടുംപുറത്ത് അച്യുതന്‍ തുടങ്ങിയ സിനിമകളാണ് ഇത്തവണ ക്രിസ്മസിന് എത്തിയ മലയാള ചിത്രങ്ങള്‍.കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയൊരുക്കിയ സിനിമകളായിരുന്നു എല്ലാം എന്നതും ശ്രദ്ധേയമാണ്. ഇത് കൂടാതെ ധനുഷ് ചിത്രം മാരി 2 ,കന്നഡ ചിത്രം കെ.ജി.എഫ് ,ഷാരുഖ് ഖാന്‍ ചിത്രം സീറോ എന്നിവയും ബോക്സ് ഓഫീസ് പോരാട്ടത്തിന് ഉണ്ടായിരുന്നു.

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് ഒടിയന്‍ 12 ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 90.84 ലക്ഷമാണ് നേടിയതെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് കളക്ഷന്‍ റിപ്പോര്‍ട്ട്പുറത്തുവിട്ടത്. യുവതാരനിരയില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രേദ്ധേയനായ നടനാണ് ടോവിനോ തോമസ്.ഉര്‍വശിയും ടൊവിനോയും മുഖ്യ കഥാപാത്രങ്ങളായെത്തിയ സിനിമയാണ് എന്റെ ഉമ്മാന്റെ പേര്. ജോസ് സെബാസ്റ്റിയന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങള്‍ ആണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.ഫോറം കേരളയുടെ റിപോര്‍ട്ടുകള്‍ പ്രകാരം റിലീസ് ചെയ്ത് അഞ്ച് ദിനം പിന്നിടുന്നതിനിടയില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 10.35 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്.

കുഞ്ചാക്കോ ബോബന്‍ ലാല്‍ ജോസ് കൂട്ടുകെട്ടിലെ മൂന്നാം ചിത്രമാണ് തട്ടുംപുറത്ത് അച്യുതനന്‍ .പുതുമുഖമായ ശ്രവണയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. മൂന്നു ദിവസം കൊണ്ട് 5.48 ലക്ഷമാണ് സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. നായികനായകന്‍ റിയാലിറ്റി ഷോയിലെ താരങ്ങളും സിനിമയ്ക്കായി അണിനിരന്നിരുന്നു.

ജയസൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു പ്രേതം.രഞ്ജിത് -ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ എത്തിയ സിനിമയുടെ രണ്ടാം ഭാഗമാണ് പ്രേതം 2 .മികച്ച പ്രതികരണങ്ങള്‍ തന്നെ ആണ് ചിത്രത്തിന് ലഭിക്കുന്നത്. 16.43 ലക്ഷമാണ് ചിത്രത്തിന് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. നാല് ദിവസത്തെ കളക്ഷനാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍