TopTop
Begin typing your search above and press return to search.

കളക്ടര്‍ ബ്രോയുടെ ഹൃസ്വചിത്രം 'ദൈവകണം' കാന്‍ ഫിലിം ഫെസ്റ്റിവലില്‍

കളക്ടര്‍ ബ്രോയുടെ ഹൃസ്വചിത്രം
മലയാളികളുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത 'ദൈവകണം' കാന്‍ ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. മുന്‍ കോഴിക്കോട് ജില്ലാ കളക്ടറും ഇപ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ പ്രശാന്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

ഐഎഎസ് അസോസിയേഷനാണ് ചിത്രത്തിന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശന യോഗ്യത ലഭിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാന്‍ മേളയിലാണ് നടക്കുന്നത്. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ദിവാന്‍ജിമൂല എന്ന സിനിമയുടെ തിരക്കഥയും നേരത്തെ പ്രശാന്ത് തയ്യാറാക്കിയിരുന്നു. അനില്‍ രാധാകൃഷ്ണ മേനോനും തിരിക്കഥ രചനയില്‍ പങ്കാളിയായി. പിന്നീട് who എന്ന ചിത്രത്തിലും കളക്ടര്‍ ബ്രോ അഭിനയിച്ചു.

കോഴിക്കോട് കളക്ടറായിരിക്കെ ഓപ്പറേഷന്‍ സുലൈമാനി, സവാരി ഗിരിഗിരി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയാണ് പ്രശാന്ത് ശ്രദ്ധേയനായത്. കോഴിക്കോട് നഗരത്തെ വിശപ്പ് രഹിതമാക്കുന്ന പദ്ധതിയായിരുന്നു ഓപ്പറേഷന്‍ സുലൈമാനി. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്ന പദ്ധതിയായിരുന്നു സവാരി ഗിരിഗിരി.

Next Story

Related Stories