സിനിമാ വാര്‍ത്തകള്‍

പീഡനശ്രമം: ഉണ്ണി മുകുന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

Print Friendly, PDF & Email

കേസില്‍ കുടുക്കാതിരിക്കാന്‍ യുവതി തന്നോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ഉണ്ണി മുകുന്ദനും പരാതി നല്‍കി

A A A

Print Friendly, PDF & Email

ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. ജൂണ്‍ അഞ്ചിന് ഹാജരാകാനാണ് നിര്‍ദ്ദേശം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.

കേസില്‍ കോടതി നേരത്തെ തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പുതിയ സിനിമയുടെ കഥ പറയാനായി ഉണ്ണി മുകുന്ദന്റെ ഫ്‌ളാറ്റിലെത്തിയ തന്നെ താരം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. കോട്ടയം സ്വദേശിയാണ് പരാതിക്കാരി. നടന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായും യുവതി കോടതിയെ അറിയിച്ചിരുന്നു.

രണ്ട് സാക്ഷികളെയും യുവതിയെയും കോടതി വിസ്തരിച്ചു. അതേസമയം യുവതിയുടെ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഉണ്ണി മുകുന്ദനും പരാതി നല്‍കി. കേസില്‍ കുടുക്കാതിരിക്കാന്‍ യുവതി തന്നോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ഉണ്ണിയുടെ പരാതി. കേസില്‍ നടന്‍ ജാമ്യമെടുത്തിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍