ട്രെന്‍ഡിങ്ങ്

കണ്ണൂരില്‍ ഈട പ്രദര്‍ശിപ്പിക്കാന്‍ സിപിഎം അനുവദിക്കുന്നില്ലെന്നു കെ സുധാകരന്‍

Print Friendly, PDF & Email

സിനിമയ്ക്കു വേണ്ട സംരക്ഷണം കൊടുക്കാന്‍ ചെറുപ്പക്കാര്‍ രംഗത്തിറങ്ങുമെന്നും സുധാകരന്‍

A A A

Print Friendly, PDF & Email

ബി. അജിത് കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന ചിത്രത്തിന്റെ പ്രദര്‍ശനം സിപിഎം നിര്‍ബന്ധപൂര്‍വം നിര്‍ത്തിവയ്പ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നാണ് സുധാകരന്‍ ഈ ആരോപണം ഉന്നയിച്ചത്. പയ്യന്നൂര്‍ സുമംഗല തിയേറ്ററില്‍ ഈട പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെന്നാണ് സുധാകരന്‍ ആരോപിക്കുന്നത്. ടിക്കറ്റ് എടുത്തവരെ പോലും സിനിമ കാണാന്‍ സിപിഎമ്മുകാര്‍ അനുവദിച്ചില്ലെന്നും സുധാകരന്‍ പറയുന്നു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കിയ സിനിമ സിപിഐഎമ്മിനെ അസ്വസ്ഥപ്പെടുത്തുകയാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ചെറുപ്പക്കാരനെ തെരുവിലിറക്കിയ പാര്‍ട്ടി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. സിപിഎമ്മിന്റെ ഈ നടപടിക്കെതിരേ സാഹിത്യകാരന്മാരും കലാകാരന്മാരും രംഗത്തു വരണമെന്നും ഈട എന്ന സിനിമയ്ക്കും അതു പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യത്തിനും വേണ്ടി ചെറുപ്പക്കാരെ രംഗത്തിറക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

‘ഈട’യെ സംഘിയാക്കുന്ന വിപ്ലവ വിശാരദരോട്; നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഈ സിനിമയ്ക്ക് ആവശ്യമില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍