ബോളിവുഡിലെ താരജോഡികളായ രണ്‍വീര്‍ സിംഗും ദീപിക പദുകോണും ഇറ്റലിയിലേക്ക് പറന്നു. ഇറ്റലിയില്‍ വെച്ച് നടക്കുന്ന വിവാഹത്തിനാണ് ഇരുതാരങ്ങളും കുടുംബങ്ങളും ഇന്നലെ ഇന്ത്യയില്‍ നിന്ന് തിരിച്ചത്. ഏറെ നാളായി പ്രണയിത്തിലായിരുന്ന രണ്‍ബീറും ദീപികയും ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇന്നലെ വൈകുന്നേരം മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ ഇരുവരെയും ആരാധകരും മാധ്യമങ്ങളും പൊതിഞ്ഞു.
ഈ മാസം 14,15 തീയതികളില്‍ ഇറ്റലിയിലെ ലേക് കമോയില്‍ വെച്ചാണ് വിവാഹം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെങ്കിലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഇരുവരും എപ്പോഴും ഒഴിഞ്ഞുമാറിയിരുന്നു. ഒടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 21 നാണ് ഇരുവരും ചേര്‍ന്ന് വിവാഹ വാര്‍ത്ത പുറത്തു വിട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് ദീപികയുടെ ബംഗളൂരുവിലെ വസതിയില്‍ വിവാഹ ചടങ്ങളുടെ തുടക്കമായ പൂജ നടന്നിരുന്നു.
വിവാഹത്തിന് ശേഷം ഇന്ത്യയില്‍ രണ്ടിടത്തിായി റിസപ്ക്ഷനുമുണ്ടാകും. ബംഗ്ലുളൂരുവിലും മുംബൈയിലുമായിട്ടായിരിക്കും റിസപ്ക്ഷന്‍ നടക്കുക. മുംബൈയിലെ ചടങ്ങ് ഡിസംബര്‍ 1 ആയിരിക്കും. ബംഗ്ലുളൂരുവിലെ റിസപ്ക്ഷന്‍ പുറത്തുവിട്ടിട്ടില്ല. സഞ്ജയ് ലീല ബന്‍സാലിയുടെ 2013 ചിത്രം രാംലീല മുതല്‍ അടുത്ത സൗഹൃദം ആരംഭിച്ചതാണ് ദീപികയും രണ്‍വീറും.
ഇവര്‍ ഒന്നിച്ച് അഭിനയിച്ച രാംലീല, ബജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇരുവരും മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്.
https://www.azhimukham.com/cineam-news-vijay-fans-thrash-and-burn-freebies-and-post-videos-online-after-sarkar-cuts/
https://www.azhimukham.com/trending-cinema-sarkar-movie-controversies-tamil-nadu-political-impacts-gireesh-writes/
https://www.azhimukham.com/cinnema-dhanush-and-allu-arjun-joins-together-in-laddu-interview-with-director-arun-george-k-david-by-anu-chandra/