സിനിമാ വാര്‍ത്തകള്‍

പരിയേറും പെരുമാൾ സംവിധായകൻ മാരി ശെൽവരാജിന്റെ പുതിയ ചിത്രത്തിൽ ധനുഷ് നായകൻ

തമിഴിലെ ശ്രദ്ധേയ സംവിധായകൻ പാ രഞ്ജിത്ത് നിർമ്മിച്ച പരിയേറും പെരുമാൾ തമിഴ് നാടിനു പുറമെ കേരളത്തിലും വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു

നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും സ്വന്തമാക്കി വന്‍ വിജയത്തിലേക്ക് കുതിക്കുന്ന പരിയേറും പെരുമാൾ എന്ന സിനിമയുടെ സംവിധായകൻ മാരി ശെൽവരാജിന്റെ പുതിയ ചിത്രത്തിൽ ധനുഷ് നായകനാകുന്നു. ധനുഷ് തന്നെയാണ് തന്റെ ട്വിറ്റര് അക്കൗണ്ടിൽ ഈ വിവരം സിനിമ ലോകത്തെ അറിയിച്ചത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

പരിയേറും പെരുമാൾ സിനിമ കണ്ടതിന്റെ അനുഭവം പങ്കു വെക്കാനും ധനുഷ് മറന്നില്ല. “മികച്ച ഒരു ചലച്ചിത്രം അനുഭവം ആണ് പരിയേറും പെരുമാൾ. ചിത്രത്തിന്റെ മേക്കിങ്ങും, കഥാപാത്രങ്ങളുടെ പ്രകടനവും യഥാർത്ഥ ജീവിതത്തിലെ രംഗങ്ങളോട് ചേർന്ന് നിൽക്കുന്നു. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങൾ.” ധനുഷ് തന്റെ ട്വിറ്ററിൽ കുറിച്ചു.

തമിഴിലെ ശ്രദ്ധേയ സംവിധായകൻ പാ രഞ്ജിത്ത് നിർമ്മിച്ച പരിയേറും പെരുമാൾ തമിഴ് നാടിനു പുറമെ കേരളത്തിലും വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇന്ത്യൻ സാമൂഹിക പരിസരങ്ങളിൽ നൂറ്റാണ്ടുകളായി ആഴത്തിൽ പറ്റിപിടിച്ചിരിക്കുന്ന ജാതി വ്യവസ്ഥയും ദുരഭിമാന കൊലയേയുമൊക്കെയാണ് ചിത്രം പ്രശ്നവത്ക്കരിക്കുന്നതു. പുളിയൻകുളം എന്ന കാർഷിക ഗ്രാമത്തിൽ നിന്ന് തിരുനെൽവേലി ലാ കോളജിൽ നിയമ പഠനത്തിനെത്തുന്ന പരിയേറും പെരുമാളിലൂടെയാണ് കഥ വികസിക്കുന്നത്. കതിർ ആണ് ചിത്രത്തിലെ നായകൻ.

ഐ എഫ് എഫ് ഐ ചലച്ചിത്രമേളയിലേക്ക് ഇതിനോടകം പരിയേറും പെരുമാൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതെ സമയം ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന എന്നെ നോക്കി പായും തോട്ട, സൂപ്പർ ഹിറ്റ് ആയ മാരിയുടെ രണ്ടാം ഭാഗം തുടങ്ങിയ ചിത്രങ്ങളാണ് ധനുഷിന്റേതായി പുറത്തിറങ്ങാനുള്ളത്.
വെട്രിമാരൻ സംവിധാനം ചെയ്ത വാടാ ചെന്നൈ ആയിരുന്നു ധനുഷിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

 

വണ്ണാര്‍പേട്ടെ തങ്കരാജ്; തെരുവിലാടി ജീവിച്ചവന്‍, വെള്ളരിത്തോട്ടത്തിലെ കാവല്‍ക്കാരന്‍, കീഴ്ജാതി നിസ്സഹായത കാണിച്ച് ഉള്ളുപൊള്ളിച്ച നടന്‍

96, രാക്ഷസൻ, പരിയേറും പെരുമാൾ: ഉറപ്പിച്ചു പറയാം, ഇന്ത്യൻ സിനിമയെ മുന്നില്‍ നിന്നു നയിക്കുകയാണ് തമിഴ് സിനിമ

എനിക്ക് ഭയമാണ്, എന്റെ സിനിമയുടെ വിജയം ആസ്വദിക്കാന്‍ കഴിയുന്നില്ല; പരിയേറും പെരുമാള്‍ സംവിധായകന്‍ മാരി സെല്‍വരാജ് പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍