പവര്‍ പാണ്ടി; ധനുഷ് സംവിധായകനാകുന്നു

അഴിമുഖം പ്രതിനിധി  

അവസാനം ധനുഷ് സംവിധായകനാകുന്നു. നടനായും നിര്‍മ്മതാവായും ഗായകനായുമൊക്കെ തമിഴകത്ത് നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ താരം തന്‍റെ സിനിമ സംവിധാനം എന്ന ഏറെനാളത്തെ ആഗ്രഹം നിറവേറ്റാന്‍ ഒരുങ്ങുകയാണ്. “പവര്‍പാണ്ടി “ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോകുകയാണ് എന്ന് ധനുഷ് ബുധനാഴ്ച്ച ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്. ഫസ്റ്റ് ലുക്ക്‌  പോസ്റ്ററും പുറത്തുവിട്ടു.

തമിഴകത്തെ മുതിര്‍ന്ന നടന്‍ രാജ്കിരന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധനുഷിന്‍റെ പിതാവ് കസ്തൂരി രാജാ  സംവിധായകാനായി അരങ്ങേറിയപ്പോള്‍ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രത്തിലെ നായകനും രാജ്കിരന്‍ ആയിരുന്നു.

തമാശയില്‍ ഊന്നിയ ഒരു സാഹസിക ചിത്രമായിരിക്കും പവര്‍പാണ്ടി എന്നാണ്  ചിത്രത്തെ പറ്റി ആദ്യ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പ്രസന്ന, ഛായാ സിങ്ങ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍