സിനിമാ വാര്‍ത്തകള്‍

ഇനി ‘അസുര’രൂപം: വട ചെന്നൈക്ക് ശേഷം ധനുഷ്-വെട്രിമാരൻ ടീം വീണ്ടും ഒന്നിക്കുന്നു

ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഈ വര്ഷം ഇറങ്ങിയ ‘വടചെന്നൈ’ മികച്ച ബോക്സ് ഓഫീസ്  പ്രകടനത്തോടൊപ്പം ,നിരൂപക പ്രശംസയും നേടിയിരുന്നു.

ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നു .’അസുരന്‍’ എന്ന ചിത്രത്തിലൂടെ ആണ് ഇരുവരും വീണ്ടും എത്തുന്നത്. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഈ വര്ഷം ഇറങ്ങിയ ‘വടചെന്നൈ’ മികച്ച ബോക്സ് ഓഫീസ്  പ്രകടനത്തോടൊപ്പം ,നിരൂപക പ്രശംസയും നേടിയിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ അടക്കം നിരവധി മേളകളിൽ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ധനുഷ് ആണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ചിത്രത്തെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. വി ക്രിയേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.

ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ആടുകളം, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ വെട്രിമാരൻ ഇന്ന് രാജ്യത്തെ ഏറ്റവും പോപ്പുലർ ആയ സംവിധായകരിൽ ഒരാളാണ്. അതെ സമയം ഇന്നലെ പ്രദർശനത്തിനെത്തിയ ധനുഷ് ചിത്രം മാരി-2 ബോക്സ് ഓഫീസിൽ തരംഗം ആയി കൊണ്ടിരിക്കയാണ്.

വെട്രിമാരന്‍/ അഭിമുഖം: സവര്‍ണ പുരുഷന്റെ ഹീറോയിക് സിനിമകള്‍ ഇവിടെ ധാരാളമുണ്ട്, എപ്പോഴാണ് ദളിത് ജീവിതങ്ങള്‍ക്ക് ഇടമുണ്ടാവുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍