തനിക്കെതിരേ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തെന്നു കരുതുന്നവരുടെ പേരുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് പരാമര്‍ശിക്കുന്നതായി വാര്‍ത്ത. നടി മഞ്ജു വാര്യര്‍, പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന്, എഡിജിപി സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരുടെ പേരുകള്‍ ഗൂഡാലോചന നടത്തിയവരുടെ കൂട്ടത്തില്‍ ദിലീപ് എടുത്തു പറയുന്നുള്ളതായാണ് മനോരമ ഓണ്‍ലൈനിലെ വാര്‍ത്തയില്‍ പറയുന്നത്. ഈ കൂട്ടത്തില്‍ ചില സിപിഎം ഉന്നത നേതാക്കളും ഉള്‍പ്പെടുന്നുണ്ടെന്നു ദിലീപ് സൂചിപ്പിക്കുന്നുണ്ട്.
ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ തനിക്കെതിരേ നടന്ന ഗൂഡാലോചയിലെ ഓരോ സംഭവങ്ങളും വിശദമായി പറയുന്നുണ്ടെന്നാണ് വാര്‍ത്ത. എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്തബന്ധമുണ്ടെന്നും അുകൊണ്ടാണ് കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മഞ്ജു വാര്യര്‍ നടി ആക്രമിക്കപ്പെട്ടതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തു വന്നതെന്നും ദിലീപ് ആരോപിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി സന്ധ്യ തന്നെ ചോദ്യം ചെയ്തതെന്നും മഞ്ജു വാര്യരും സംവിധായകന് ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ബന്ധത്തെ പറ്റി താന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയ്തെന്നും ദിലീപ് ആരോപിക്കുന്നതായും മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയില്‍ പറയുന്നു.
എറണാകുളം ദര്‍ബര്‍ ഹാള്‍ ഗ്രൗണ്ടിലെ ആ സായാഹ്നം. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയര്‍പ്പിക്കാന്‍ മലയാള സിനിമ മേഖലയിലുള്ളവര്‍ ഒത്തുകൂടിയ ചടങ്ങില്‍ സംസാരിക്കവെ മഞ്ജു വാര്യരായിരുന്നു ആദ്യമായി നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഡാലോചന നടന്നതായി പ്രതികരിച്ചത്.
'ഇവിടെയിരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരേയും പല അര്‍ദ്ധ രാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ കൊണ്ടാക്കിയിട്ടുള്ള െ്രെഡവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇതിനു പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള് പുരുഷന് നല്കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയും ഒരു സ്ത്രീക്കുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. അതിന് നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു മാത്രം എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'. ഇതായിരുന്നു മഞ്ജു വാര്യരുടെ വാക്കുകള്‍
https://www.facebook.com/cinimamedia/videos/456488241389848/