സിനിമാ വാര്‍ത്തകള്‍

ലൂസിഫര്‍ എന്നുവരും? റിലീസ് തിയ്യതി പുറത്തുവിട്ട് സംവിധായകന്‍ പൃഥ്വിരാജ്

മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി വന്‍താര നിരയുടെ പിന്തുണയോടെ നടന്‍ പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ മാര്‍ച്ച് 28 ന് തീയ്യറ്ററിലെത്തും. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തുന്ന ചിത്രം എന്നതിന് പുറമെ മറ്റ് വിവരങ്ങള്‍ ഒന്നും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

പൃഥ്വിരാജ്, മോഹന്‍ലാല്‍,വിവേക് ഒബ്‌റോയ് എന്നിവര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റിലീസിങ്ങ് സംബന്ധിച്ച വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സിനിമ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കാനാണ് തീരുമാനമെന്നു പൃഥ്വിരാജ് പറയുന്നത്. ഇതിനോടകം തന്നെ സിനിമാലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ലൂസിഫര്‍ എന്ന ചിത്രത്തിന്റെ പ്രതീക്ഷകളാണ് സംവിധായകന്‍ ഉള്‍പ്പെടെയുള്ള സംഘം വാര്‍ത്താസമ്മേളനത്തില്‍ പങ്കുവച്ചത്. നായകന്‍ മോഹന്‍ലാലിന് പുറമെ ബോളീവുഡ് താരം വിവേക് ഒബ്‌റോയിയും, സംവിധായകന്‍ പൃഥ്വിരാജ് എന്നിവരും സംസാരിച്ചു. തിരുവനന്തപുരത്തെ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷമായിരുന്നു ഇവര്‍ കൊച്ചിയിലെത്തിയത്.

ലുസിഫര്‍ ഒരു സംവിധായകന്റെ സിനിമയാണെന്നാണ് സിനിമയെ കുറച്ചുള്ള മോഹന്‍ലാലിന്റെ പ്രതികരണം. കര്‍ക്കശക്കാരനായ ഒരു സംവിധായകനാണ് പൃഥ്വിരാജ് എന്നും മോഹന്‍ലാല്‍ പറയന്നു. രാഷ്ട്രീയ ചരിത്രത്തിലെ ഒരുപാട് സംഭവങ്ങള്‍ സിനിമയില്‍ ഉണ്ടാവുമെന്നും അതെല്ലാം പുതിയ ശൈലിയില്‍ ചിത്രത്തില്‍ പുനരാവിഷ്‌കരിക്കുന്നെന്നും മോഹന്‍ലാല്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു. സംഭാഷണങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ടാണ് വിവേക് ഒബ്‌റോയ്ക്ക് പങ്കുവയ്ക്കാനുള്ളത്. മുരളിഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വന്‍ താര നിരയാണ് പങ്കാളിയാവുന്നത്. മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍