സിനിമാ വാര്‍ത്തകള്‍

പുതിയ തലമുറയ്ക്ക് കിരീടത്തേക്കാളും ഇഷ്ടം തോന്നുക തൂവാനത്തുമ്പികളോട് : രഞ്ജിത്ത്

സെപ്റ്റംബറിൽ റിലീസാകുന്ന  മോഹൻലാൽ ചിത്രം ‘ഡ്രാമ’ ഒരു കുടുംബ ചിത്രം ആയിരിക്കും എന്ന് രഞ്ജിത്ത്

പുതിയ തലമുറയിലെ യുവതി യുവാക്കളെ മനുഷ്യ ബന്ധങ്ങളുടെ തീവ്രത പറയുന്ന ചിത്രങ്ങളായ കിരീടത്തേക്കാളും, സർഗ്ഗത്തേക്കാളും സ്വാധീനിക്കുന്നതും, അവർ കാണാൻ ഇഷ്ടപ്പെടുന്നതും തൂവാനത്തുമ്പികൾ ആണെന്ന് സംവിധായകനും നടനും ആയ രഞ്ജിത്ത്. ഒരേ സമയം ഒരു ലൈംഗിക തൊഴിലാളിയുമായി സൗഹൃദം സ്ഥാപിക്കുകയും, ആ സൌഹൃദം തന്റെ കാമുകിയോട് പങ്കു വെക്കുകയും ചെയ്യുന്ന ജയകൃഷ്ണനെ പുതുതലമുറയ്ക്ക് എളുപ്പത്തിൽ റിലേറ്റു ചെയ്യാൻ കഴിയുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്ത് പറഞ്ഞു.

ന്യൂ ജെനറേഷൻ സിനിമകൾ പുതിയ ചില മാറ്റങ്ങൾ കൊണ്ട് വന്നു, നേരത്തെ എഴുതി വെച്ച സംഭാഷണങ്ങൾ, രംഗങ്ങൾ എല്ലാം അതേപടി ചിത്രീകരിക്കുന്നതിനു പകരം നടി നടന്മാരുടെ ഇടപെടൽ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സിനിമകൾ ചിത്രീകരിക്കുന്ന രീതി ഒരു നല്ല മാറ്റം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഈ രീതി കൊണ്ടുള്ള ഒരു ദോഷം പലപ്പോഴും ജീവിതഗന്ധിയായ രംഗങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ പരാജയപ്പെടുന്നു എന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ന്യൂ ജെനറേഷൻ സിനിമകളിൽ കിരീടവും, സർഗവും പോലെയുള്ള ചിത്രങ്ങൾ സംഭവിക്കാത്തതിന്റെ കാരണം പുതുതലമുറ ഓരോ വിഷയത്തെയും വളരെ ലാഘവത്തോടെ സമീപിക്കുന്നത് കൊണ്ടാണെന്നും രഞ്ജിത്ത് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പുതിയ ചിത്രമായ കൂടെയിൽ അഭിനയിച്ചതിന്റെ അനുഭവവും രഞ്ജിത്ത് പങ്കു വെച്ചു. അഭിനയം ഇഷ്ട മേഖലയല്ല, രഞ്ജി പണിക്കരെ പോലെ ആസ്വദിച്ചു അഭിനയിക്കുന്ന ഒരാൾ അല്ല താനെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറിൽ റിലീസാകുന്ന മോഹൻലാൽ ചിത്രം ‘ഡ്രാമ’ ഒരു കുടുംബ ചിത്രം ആയിരിക്കും എന്ന് രഞ്ജിത്ത് പറഞ്ഞു. “മോഹൻലാലിനെ ഒരുപാട് നാളുകൾക്കു ശേഷം ഒരു വിത്യസ്ത റോളിൽ കാണാം, മനുഷ്യബന്ധങ്ങൾക്കിടയിലെ സങ്കീർണതകൾ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കുന്ന ചിത്രം ആയിരിക്കും ഡ്രാമ”.

പുത്തൻ പണം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സംവിധായകന്റെ റോളിൽ എത്തുന്ന ഡ്രാമ സെപ്റ്റംബർ രണ്ടാം വാരം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനിൽ പൂർത്തിയായി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍