Top

എല്ലാം മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവയ്ക്കരുത്; ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്: എ.എം.എം.എ

എല്ലാം മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവയ്ക്കരുത്; ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്: എ.എം.എം.എ
ഡബ്ല്യൂ.സി.സി അംഗങ്ങളുടെ വിമര്‍ശനതിനെതിരെ എ.എം.എം.എയുടെ വിശദീകരണം. കോടതി വിധിക്കും വരെ ദിലീപ് നിരപരാധിയാണ്. അതുവരെ അദ്ദേഹം കുറ്റാരോപിതന്‍ മാത്രമാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കിയ എ.എം.എം.എ മോഹന്‍ലാലിന്റെ തലയിലേക്ക് എല്ലാ ആരോപണങ്ങളും കെട്ടിവയ്ക്കരുതെന്നും എ.എം.എം.എ വക്താവ് ജഗദീഷ് പ്രതികരിച്ചു.

പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മോഹന്‍ലാലിന്റെ തലയിലേക്ക് മാത്രം വെച്ച് കെട്ടരുത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടി ആലോചിച്ചിതാണ് പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കും. തര്‍ക്കങ്ങള്‍ക്കപ്പുറം ധാര്‍മികതയില്‍ ഊന്നിയുള്ള തീരുമാനം ഉണ്ടാകുമെന്നും എ.എം.എം.എ വ്യക്തമാക്കി.

ഡബ്ല്യൂ.സി.സി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമുള്ള നടപടികള്‍ വൈകിയത് പ്രളയം മൂലമാണെന്ന് വിശദീകരിച്ച എ.എം.എം.എ, സംഘടനയില്‍ നിന്ന് രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷം മാത്രമാണെന്നും അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന അമ്മയുടെ നിലപാട് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ കുറ്റവാളിയോടൊപ്പം നില്‍ക്കുന്ന എ.എം.എം.എയുടെ നിലപാടിനെയായിരുന്നു ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ചോദ്യം ചെയ്തത്.

https://www.azhimukham.com/trending-i-have-to-do-more-no-time-to-waste/

https://www.azhimukham.com/archana-padmini-and-rima-kallingal-s-serious-allegations-against-director-b-unnikrishnan/

https://www.azhimukham.com/trending-why-dileep-cant-omit-from-unnikrishnans-movie/

Next Story

Related Stories