സിനിമാ വാര്‍ത്തകള്‍

ദുല്‍ഖര്‍ ബോളിവുഡില്‍ താരമാകുന്നു; രണ്ടാമത്തെ ചിത്രം സോനം കപൂറിനൊപ്പം

ദി സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കി വരുന്ന ചിത്രമായിരിക്കും ദുല്‍ഖര്‍ രണ്ടാമത്തെ ബോളിവുഡ് ചിത്രം

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് പ്രവേശം ആരാധകര്‍ കാത്തിരിക്കുകയാണ്. ഇര്‍ഫാന്‍ ഖാനും മിഥില പല്‍ക്കേറിനും ഒപ്പം ‘കാരവന്‍’ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ഏതാണ്ട് തീര്‍ച്ചയായി കഴിഞ്ഞു. ബോളിവുഡില്‍ തന്റെ രണ്ടാമത്തെ ചിത്രത്തിനും മലയാളത്തിന്റെ സൂപ്പര്‍ താരം തയ്യാറായി കഴിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സോനം കപൂറിന്റെ കൂടെയാണ് ദുല്‍ഖറിന്റെ രണ്ടാം ബോളിവുഡ് ചിത്രമെന്ന് ‘മുംബൈ മിറര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. അനൂജ ചൗഹാന്റെ 2008 ല്‍ ഇറങ്ങിയ ‘ദി സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. രസകരമായൊരു കഥാപാത്രമാണ് ദുല്‍ഖറിന്റേതെന്നും താരം താല്‍പര്യം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ സിനിമയുടെ ഭാഗമാണെന്ന് കഴിഞ്ഞ വര്‍ഷം തന്നെ സോനം കപൂര്‍ പ്രഖ്യാപിച്ചിരുന്നു. അനൂജ ചൗഹാന്റെ സോയ ഫാക്ടറില്‍ അഭിഷേക് ശര്‍മക്കും ആരതി പൂജ ഷെട്ടി സഹോദരിമാര്‍ക്കും ഒപ്പം ജോലി ചെയ്യുന്നതിന്റെ സന്തോഷമായിരുന്നു താരം ട്വിറ്ററില്‍ പങ്കുവെച്ചത്.

മാര്‍ച്ച്-ഏപ്രിലോടു കൂടി ‘സോയ ഫാക്ടറിന്റെ’ ഷൂട്ടിങ്ങ് തുടങ്ങാനാണ് സാധ്യത. മുഴുവന്‍ താരനിരയെയും തീരുമാനിച്ചു കഴിഞ്ഞില്ലെന്നും അതിനു ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാകൂ എന്നും സിനിമയുടെ നിര്‍മ്മാതാവ് രുച പതക് (ഫോക്‌സ് സറ്റുഡിയോ) പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍