സിനിമാ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രത്തിൽ കല്യാണി പ്രിയദര്‍ശന്‍ നായിക

യാത്ര പ്രമേയമാക്കിയ കഥയാകും ചിത്രത്തിലെന്നും റിപോര്‍ട്ടുകളുണ്ട്. പ്രണയത്തിനും ഇമോഷനും പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ് വാന്‍

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് ചിത്രമായ ‘വാനി’ല്‍ കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്നു. ചിത്രത്തിന്റെ പൂജയ്ക്ക് ശേഷമാണ് നായിക കല്യാണിയെന്ന റിപോര്‍ട്ടുകള്‍ പുറത്തു വരുന്നത്. വാന്‍ കല്യാണിയുടെ ആദ്യ തമിഴ് ചിത്രമാവും. നിലവില്‍ ചിത്രീകരണം നടക്കുന്ന മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് പ്രിയദര്‍ശന്‍-ലിസ്സി ദമ്പതികളുടെ പുത്രിയായ കല്യാണി.

ചിത്രത്തില്‍ മറ്റൊരു നായികയായി കൃതി ഖര്‍ബന്ദ എത്തും. ജി.വി. പ്രകാശിന്റെ ബ്രൂസ്‌ലിയിലൂടെയാണ് കൃതി തമിഴില്‍ അരങ്ങേറിയത്. ദുല്‍ഖറിന്റെ കാമുകിയുടെ വേഷം കൃതിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദുല്‍ഖറിന്റെ ഹിന്ദി ചിത്രം കര്‍വാനില്‍ കൃതിയും വേഷമിട്ടിരുന്നു. മൂന്നു നായികമാരുള്ള ചിത്രത്തില്‍ മൂന്നാമത്തെയാളെ ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല. സംവിധാനം ആര്‍. കാര്‍ത്തിക് ആണ്.

യാത്ര പ്രമേയമാക്കിയ കഥയാകും ചിത്രത്തിലെന്നും റിപോര്‍ട്ടുകളുണ്ട്. പ്രണയത്തിനും ഇമോഷനും പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ്. ചെന്നൈയില്‍ തുടങ്ങി കൊല്‍ക്കത്ത വരെ നീളുന്ന യാത്രയാണ് പ്രമേയം. ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കും. തെറി, കത്തി, രാജ റാണി എന്നിവയുടെ ക്യാമറ കൈകാര്യം ചെയ്ത ജോര്‍ജ് സി. വില്യംസാണ് ഛായാഗ്രഹണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍