സിനിമാ വാര്‍ത്തകള്‍

മലയാളത്തിലെ ആദ്യ വെബ്സീരീസ് ‘ഇന്‍സ്റ്റാഗ്രാമം’ ഒരുങ്ങുന്നു

മലയാള സിനിമാ താരങ്ങളെ അണി നിരത്തി ബി ടെക് സംവിധായകന്‍ മൃദുല്‍ നായരാണ് ഇന്‍സ്റ്റാഗ്രാമം വെബ് സീരീസ് തയ്യാറാക്കുന്നത്. സീരീസിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം നടന്‍ മമ്മൂട്ടി പുറത്തിറക്കി.

വെബ് സീരീസെന്ന അന്തർദേശീയ ട്രെന്‍ഡ് മലയാളത്തിലും കടന്നു വരുന്നു. സിനിമയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കാവുന്ന വെബ് സീരീസ് വിദേശ രാജ്യങ്ങളിലും ബോളിവുഡിലും ട്രെന്‍ഡായി മാറുന്നതിനിടെ മലയാള സിനിമ രംഗത്തെക്കും വാതില്‍ തുറക്കുന്നത്. മലയാള സിനിമാ താരങ്ങളെ അണി നിരത്തുന്ന ഇന്‍സ്റ്റാഗ്രാമം വെബ് സീരീസുമായി എത്തുന്നത് ബി ടെക് സംവിധായകന്‍ മൃദുല്‍ നായരാണ്. ഇതിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം നടന്‍ മമ്മൂട്ടി പുറത്തിറക്കി. മലയാളത്തിലെ ആദ്യത്തെ വൈബ് സീരീസ് ആണിത്. മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണി നിരക്കുമെന്നാണ് സൂചന. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ആസിഫ് അലി ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയിതിരുന്നു.

ചിത്രത്തില്‍ ആസിഫലിയെ കൂടാതെ അനൂപ് മേനോന്‍, അജു വര്‍ഗീസ്, അലന്‍സിയര്‍, വി.കെ പ്രകാശ്, അപര്‍ണ ബാലമുരളി, നിരഞ്ജന അനൂപ്, അര്‍ജുന്‍ അഷോക് എന്നവിരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുന്നത് മനോജ് കുമാറാണ്. മഹേഷ് നാരായണനും അഭിലാഷ് ബാലചന്ദ്രനുമാണ് എഡിറ്റിംഗ്, ഷീന്‍ ഹെലന്‍ നിര്‍മ്മിക്കുന്ന അഞ്ച് കോടി രൂപ ബഡ്ജറ്റിലിറങ്ങുന്ന ചിത്രത്തില്‍ നിന്ന് 15 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

മലയാളത്തില്‍ വെബ് സീരീസ് എന്ന് കേട്ട് കേള്‍വിപോലും ഇല്ലാത്ത കാലത്ത് ഒരു താരം ഇത് നിര്‍മ്മിച്ച് തുടങ്ങിയിരുന്നു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ, എസ്റ, അനാര്‍ക്കലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുദേവ് നായരാണ് വെബ് സീരീസ് നിര്‍മ്മാണം വര്‍ഷങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചത്. നോട് ഫിറ്റ് എന്ന സീരീസ് ഇതിനോടകം തന്നെ യൂട്യൂബില്‍ വന്നു കഴിഞ്ഞു. സ്വകാര്യ മേഖലയില്‍ വെബ് സീരീസ് നിര്‍മ്മിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ബോളിവുഡില്‍ ജൂഹി ചൗള, സൈഫ് അലി ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, നവാസുദ്ദിന്‍ സിദ്ദിഖി, രാധിക ആപ്തെ തുടങ്ങിയവര്‍ ഇതിനോടകം തന്നെ വെബ് സീരീസില്‍ ചുവടു വച്ച് കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍