UPDATES

സിനിമാ വാര്‍ത്തകള്‍

ഫോബ്‌സ് കോടിപതി പട്ടികയില്‍ പ്രിയങ്കാ ചോപ്രയ്‌ക്കൊപ്പം ഇടം പിടിച്ച മമ്മൂട്ടിയുടെ സമ്പാദ്യം ഇതാണ്

ദക്ഷിണേന്ത്യയില്‍ നിന്ന് ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഒരേയൊരു നടി നയന്‍താരയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യന്‍ സെലിബ്രറ്റികളില്‍ മലയാളികളായി മമ്മൂട്ടിയും നയന്‍താരയും മാത്രം. ഫോബ്‌സ് മാസിക പട്ടികയില്‍ സല്‍മാന്‍ ഖാന്‍ ആണ് ഒന്നാമത്. ഇതുമൂന്നാം തവണയാണ് കോടി പട്ടികയില്‍ സല്‍മാന്‍ ഒന്നാമതാകുന്നത്. പട്ടികയില്‍ ഇടംനേടിയ പതിനഞ്ച് താരങ്ങള്‍ ദക്ഷിണേന്ത്യയില്‍ നിന്നാണ്. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലെ സമ്പാദ്യമാണ് ഫോര്‍ബ്‌സ് കണക്കാക്കിയിരിക്കുന്നത്.

പട്ടികയില്‍ 49ാം സ്ഥാനത്താണ് മമ്മൂട്ടി. 18 കോടിയാണ് മമ്മൂട്ടിയുടെ സമ്പാദ്യം. മമ്മൂട്ടിയ്‌ക്കൊപ്പം ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും (18 കോടി) 49ാം സ്ഥാനം പങ്കിടുന്നുണ്ട്. 2017ല്‍ 68 കോടിയുമായി ഏഴാം സ്ഥാനത്തായിരുന്നു പ്രിയങ്ക ചോപ്ര. പട്ടികയില്‍ ഇടം നേടിയ മറ്റൊരു മലയാളിയായ നയന്‍താര 69ാം സ്ഥാനത്താണ്. 15.17 കോടിയാണ് നയന്‍ താരയുടെ സമ്പാദ്യം. ദക്ഷിണേന്ത്യയില്‍ നിന്ന് ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയ ഒരേയൊരു നടിയും നയന്‍താരയാണ്.

ഒന്നാം സ്ഥാനത്തുള്ള സല്‍മാന്റെ സമ്പാദ്യം 253.25. രണ്ടാമത് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്. 228.09 കോടിയാണ് കോഹ്ലിയുടെ സമ്പാദ്യം. അക്ഷയ് കുമാറാണ് (185 കോടി) മൂന്നാമത്. 66.75 കോടിയുമായി 11ാം സ്ഥാനത്തെത്തിയ എ. ആര്‍. റഹ്മാന്‍ ആണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒന്നാമന്‍.

14ാമത് രജനികാന്ത് (50 കോടി), 24ാമത് പവന്‍ കല്യാണ്‍ (31.33 കോടി), 26ാമത് വിജയ് (30.33 കോടി), 28ാമത് ജൂനിയര്‍ എന്‍ടിആര്‍ (28 കോടി), 29ാമത് വിക്രം (26 കോടി), 33ാമത് മഹേഷ് ബാബു (24.33 കോടി), 34ാമത് സൂര്യ (23.67 കോടി), സൂര്യയ്‌ക്കൊപ്പം വിജയ് സേതുപതിയും (23.67 കോടി) 34ാം സ്ഥാനത്ത് ഉണ്ട്. 36ാമത് നാഗാര്‍ജുന(22 കോടി) യാണ്.

അലന്‍സിയറിനെക്കുറിച്ച് തുറന്നു പറഞ്ഞത് തെറ്റായിപ്പോയെന്ന് തോന്നിയിട്ടില്ല; ദിവ്യ ഗോപിനാഥ് /അഭിമുഖം

നീറ്റ് രക്തസാക്ഷിയായ ദളിത് പെണ്‍കുട്ടി അനിതയുടെ ജീവിതം പ്രമേയമാക്കുന്ന സിനിമ വിവാദത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍