സിനിമാ വാര്‍ത്തകള്‍

ദക്ഷിണേന്ത്യന്‍ നായികമാര്‍ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ ശരീരപ്രദര്‍ശനം നടത്തണം; ഹിന ഖാനെതിരേ ഹന്‍സിക

ദക്ഷിണേന്ത്യന്‍ സിനിമയുടെ ഭാഗമായതില്‍ താന്‍ ്അഭിമാനിക്കുകയാണെന്നു ഹന്‍സിക

ദക്ഷിണേന്ത്യന്‍ നായികമാരെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് താരം ഹിന ഖാനെതിരേ കടുത്ത വിമര്‍ശനം. ഹന്‍സിക ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ഹിന ഖാനെതിരെ രംഗത്തു വന്നു. ബിഗ് ബോസ് പതിനൊന്നാം സീസണിലെ മത്സരാര്‍ത്ഥി കൂടിയായ ഹന ഖാന്‍ പരിപാടിക്കിടയിലാണ് വിവാദപരാമര്‍ശം നടത്തിയത്. ദക്ഷിണേന്ത്യന്‍ നടിമാര്‍ക്ക് സിനിമയില്‍ നിലനില്‍ക്കാനും പ്രേക്ഷകരുടെ ഇഷ്ടം നേടാനും ശരീരപ്രദര്‍ശനം നടത്തണമെന്നായിരുന്നു ഹിന ഖാന്‍ പറഞ്ഞത്. ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതിനു പിന്നാലെയാണ് ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ബോളിവുഡ് താരത്തിനെതിരേ രംഗത്തു വന്നത്.

തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ഹന്‍സിക ഹിനയ്‌ക്കെതിരേ ആഞ്ഞടിക്കുന്നത്. അവരെന്താണ് അര്‍ത്ഥമാക്കുന്നത്? ദക്ഷിണേന്ത്യന്‍ സിനിമ ഇന്‍ഡ്രസ്ട്രിയെ ഇത്തരത്തില്‍ അപമാനിക്കാന്‍ അവര്‍ക്കെങ്ങനെയാണ് കഴിയുക? ഇതവര്‍ക്ക് തന്നെ അപമാനമാണ്. എത്രയോ ബോളിവുഡ് താരങ്ങളാണ് ദക്ഷിണേഷ്യന്‍ ഭാഷയില്‍ അഭിനയിച്ചിട്ടുള്ളതും അഭിനയിച്ചുകൊണ്ടിരിക്കുന്നതും. ഇതൊന്നും അവര്‍ക്കറിയില്ലേ? ഞങ്ങളെ ഇങ്ങനെ നിന്ദിച്ചുകൊണ്ട് നിങ്ങള്‍ സ്വയം അപമാനിക്കപ്പെട്ടിരിക്കുകയാണ്.

ഹിന ഖാന്‍ എന്തൊക്കെ പറഞ്ഞാലും ഒരു ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം എന്ന നിലയില്‍ ഈ ഇന്‍ഡ്‌സ്ട്രയുടെ ഭാഗമായി നില്‍ക്കുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുകയാണ്. അവര്‍ പറഞ്ഞതു മുഴവന്‍ അസംബന്ധമാണ്. നിങ്ങളുടെ അഭിനയം ശരിയാക്കാന്‍ ആദ്യം ശ്രമിക്കു; ഹന്‍സിക ട്വിറ്ററില്‍ കുറിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍