UPDATES

സിനിമാ വാര്‍ത്തകള്‍

‘നിന്റെ തന്തയല്ല എന്റെ തന്ത എന്ന് എഴുതാനുള്ള മനക്കട്ടിക്ക് മുന്നില്‍ നല്ല നമസ്‌ക്കാരം’ മുരളി ഗോപിക്കെതിരെ ഹരീഷ് പരേടി

മുരളിഗോപി തിരക്കഥയെഴുതിയ ലൂസിഫറിലെ സംഭാഷണങ്ങളെയും ഹരീഷ് വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സംഘ ഫാസിസത്തിനു വേണ്ടി പോസ്റ്റുകള്‍ ഇടുന്നതിനോട് തനിക്ക് കടുത്ത വിയോജിപ്പാണെന്നും അതിനെ താന്‍ എതിര്‍ക്കുന്നുവെന്നും ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഷെയര്‍ചെയ്ത ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളിഗോപിയ്‌ക്കെതിരെയായിരുന്നു ഹരീഷിന്റെ പരാമര്‍ശം.

വ്യക്തിപരമായി തനിക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി തന്നിട്ടുണ്ടെങ്കിലും ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ രാഷ്ട്രീയത്തോട് തനിക്ക് വിയോജിപ്പാണെന്നും ഹരീഷ് പേരടി വ്യക്തമാക്കി.

മുരളിഗോപി തിരക്കഥയെഴുതിയ ലൂസിഫറിലെ സംഭാഷണങ്ങളെയും ഹരീഷ് വിമര്‍ശിച്ചു.
മഹാപ്രളയത്തില്‍ ഏതെക്കയോ തന്തമാര്‍ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും ‘ നിന്റെ തന്തയല്ലാ എന്റെ തന്താ ”…. എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നില്‍ നല്ല നമസ്‌കാരം എന്നും ഹരീഷ് പേരടി പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നല്ല തിരക്കഥകളില്‍ ഒന്ന് തന്നെയാണ് LRL അതില്‍ ഒരു അഭിപ്രായ വിത്യാസവുമില്ലാ… അതു കൊണ്ടു തന്നെയാണ് മുന്‍കൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വര്‍ക്കുകള്‍ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തിപരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങള്‍ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ… പ്രത്യേകിച്ചും തിരഞ്ഞെടുപ്പില്‍ ഇടുത്പക്ഷം പരാജയപ്പെട്ട നില്‍ക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിര്‍ക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാന്‍ വിശ്വസിക്കുന്നു… ഒരു മഹാപ്രളയത്തില്‍ ഏതെക്കയോ തന്തമാര്‍ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും ‘ നിന്റെ തന്തയല്ലാ എന്റെ തന്താ ”…. എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നില്‍ നല്ല നമസ്‌കാരം…

മുരളിഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Read More : റഷ്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുഡാനിഫ്രം നൈജീരിയയ്ക്ക് അവാര്‍ഡ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍