UPDATES

സിനിമാ വാര്‍ത്തകള്‍

ശങ്കറിന്റെ ചിത്രത്തില്‍ ഹൃതിക് റോഷന്‍ നായകനാകുന്നു

ശങ്കര്‍ ചിത്രം “ഐ” യിലേക് ആദ്യ നായകനായി ക്ഷണിച്ചത് ഹൃതിക്കിനെ ആയിരുന്നു

ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് ശങ്കർ. ശങ്കറിന്റെ അടുത്ത ചിത്രത്തില്‍ ഹൃതിക് റോഷന്‍ നായകനാകുന്നു. ചിത്രത്തിന്റെ അവസാനവട്ട ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശങ്കര്‍ ചിത്രം “ഐ” യിലേക് ആദ്യ നായകനായി ക്ഷണിച്ചത് ഹൃതിക്കിനെ ആയിരുന്നു. എന്നാല്‍ ഡേറ്റുകളുടെ പ്രശനം കാരണം ഹൃതിക്കിന് അത് നിരസിക്കേണ്ടി വന്നു.

ശങ്കറിന്റെ സംവിധാനത്തിൽ ഇന്ത്യൻ 2 ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍  ചിത്രത്തിന് രണ്ടാം ഭാഗം എത്തുന്നത്. കമൽ ഹാസൻ നായകനായി എത്തിയ ഇന്ത്യൻ മികച്ച വിജയമായിരുന്നു. ഇന്ത്യൻ 2 ൽ കമൽ ഹാസനൊപ്പം വമ്പൻ താരനിര തന്നെ ഉണ്ടന്നാണ് റിപോർട്ടുകൾ. ഇന്ത്യൻ 2 ന് ശേഷം ശങ്കർ ഒരുക്കുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലാകും ഇരുവരും ഒന്നിക്കുന്നത്.  ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും അണിനിരക്കും.

വികാസ് ബാൽ സംവിധാനം ചെയ്യുന്ന സൂപ്പർ 30 എന്ന ചിത്രമാണ് ഹൃതികിന്റെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തീർത്ത് ഉടൻ തീയേറ്ററിൽ എത്തും. സിദ്ധാർഥ് ആനന്ദ് ചിത്രത്തിന്റെ ചിത്രികരണത്തിലാണ് ഹൃതിക് റോഷൻ. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും പുറത്തുവിട്ടട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍