TopTop

ഇത് വി പി സത്യനും സമൂഹത്തിലെ മേരിക്കുട്ടിമാര്‍ക്കും ലഭിച്ച പുരസ്‌കാരം: ജയസൂര്യ

ഇത് വി പി സത്യനും സമൂഹത്തിലെ മേരിക്കുട്ടിമാര്‍ക്കും ലഭിച്ച പുരസ്‌കാരം: ജയസൂര്യ
മുന്‍ വര്‍ഷങ്ങളില്‍ പലപ്പോഴായി മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട പേരാണ് ജയസൂര്യയുടേയത്. എന്നാല്‍ അവസാന നിമിഷം തഴയപ്പെടും. സു സു സുധി വാല്‍മീകത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ചത് മാത്രമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ നേട്ടം. എന്നാല്‍ ഇക്കുറി അപ്രതീക്ഷിതമായി ലഭിച്ച നേട്ടത്തിന്റെ സന്തോഷത്തിലാണ് മരടിലെ ഓഷ്യാനോ ഫ്‌ളാറ്റിലെ ജയസൂര്യയുടെ കുടുംബം.

മികച്ച നടനുള്ള പുരസ്‌കാരം ഒടുവില്‍ തേടിയെത്തിയിരിക്കുന്നു


അതേ.. ആദ്യമായിട്ടാണ് മികച്ച നടനുള്ള പുരസ്‌കാരം തേടിയെത്തുന്നത്. വലിയ സന്തോഷമുണ്ട്. ഒപ്പം ഭാഗ്യമായും കരുതുന്നു. രണ്ട് ദിവസമായി പലരും വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ വിശ്വസിച്ചിരുന്നില്ല. കാരണം മുമ്പും പലപ്പോഴും കേട്ടിട്ടുള്ളതാണല്ലോ. പക്ഷെ അവസാന നിമിഷം മാറിപോകും. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ കൊടുത്തില്ല. ഏതായാലും വളരെ സന്തോഷമുണ്ട്. തികച്ചും അപ്രതീക്ഷിതിമാണ് ഈ നേട്ടം.

ക്യാപ്റ്റനും ഞാന്‍ മേരിക്കുട്ടിയും ചെയ്യുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?


ഇല്ല. വി പി സത്യന്‍ ആരാണെന്ന് പോലും എനിക്ക് മുമ്പ് അറിയില്ലാരുന്നു. സത്യത്തില്‍ ഇത് അദ്ദേഹത്തിന് കിട്ടിയ ഒരു അംഗീകാരം കൂടിയാണ്. അദ്ദേഹം വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. പിന്നെ ആ ചിത്രം ചെയ്യാനെത്തുമ്പോള്‍ പ്രജേഷ് നല്ല രീതിയില്‍ ഹോം വര്‍ക്ക് ചെയ്തിരുന്നു. അതാണ് ആ ചിത്രത്തിന് ഏറ്റവും ഗുണം ചെയ്തത്. മാത്രമല്ല ഈ തലമുറയില്‍പ്പെട്ടവര്‍ക്ക് വി പി സത്യനെന്ന പ്രതിഭയെ പരിചയപ്പെടുത്തി കൊടുക്കാനായതിന്റെ സന്തോഷവുമുണ്ട്. പിന്നെ മേരിക്കുട്ടി.. മേരിക്കുട്ടി ഇറങ്ങും മുമ്പ് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ മറ്റൊരു കണ്ണില്‍ മാത്രമാണ് സമൂഹം കണ്ടത്. സെക്‌സ് വര്‍ക്കേഴ്‌സ് ഒക്കെ മാത്രമായിട്ട്. പക്ഷെ നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ എവിടെയും ആര്‍ക്കും എത്തിച്ചേരാമെന്ന വലിയ സന്ദേശമാണ് ആ ചിത്രം നലികിയത്. പിന്നെ ഞാനും രഞ്ജിത്തും കൂടി നിര്‍മ്മിച്ച ചിത്രം കൂടിയാണ് അത്. അപ്പോ ഏതായാലും സന്തോഷമുണ്ട്. വി പി സത്യന്റെ കുടുംബത്തിനും ഒരുപാട് മേരിക്കുട്ടിമാര്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.

സൗബിനും മികച്ച നടനുള്ള അവാര്‍ഡുണ്ട്?

അതേ അതിലും വളരെ സന്തോഷം. സൗബിനും കഠിനാധ്വാനിയായ മികച്ച നടനാണ്.


Next Story

Related Stories