TopTop
Begin typing your search above and press return to search.

ജോസഫിന് മികച്ച പ്രേക്ഷക പ്രതികരണം; 'കയ്യടിച്ചു പാസ്സാക്കി വിടേണ്ട സിനിമ' എന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്

ജോസഫിന് മികച്ച പ്രേക്ഷക പ്രതികരണം; കയ്യടിച്ചു പാസ്സാക്കി വിടേണ്ട സിനിമ എന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്

ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്ത ‘ജോസഫ്’ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തെ പുകഴ്ത്തി തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ മാനുവലും രംഗത്തെത്തിയിരിക്കുന്നു.

"അധികം നീട്ടി എഴുതുന്നില്ല ..! ജോസഫ്.. ഒരു ധൈര്യത്തിന്റെ പേരാണ് .. നിലവാരമുള്ള പരീക്ഷണത്തിന്റെ, അവതരണത്തിന്റെ പേരാണ്..കയ്യടിച്ചു പാസ്സാക്കി വിടേണ്ട സിനിമ" അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ത്രില്ലർ സ്വഭാവമുള്ള ഒരു ഇമോഷനൽ ഡ്രാമയാണ് ജോസഫ്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് സൂചന. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ഷാഹി കബീര്‍ തിരക്കഥയും മനേഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

സൗബിന്‍ താഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Next Story

Related Stories