TopTop

ശ്യാമ പ്രസാദിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ ഇറങ്ങിപ്പോയി

ശ്യാമ പ്രസാദിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ ഇറങ്ങിപ്പോയി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദിന് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട കാന്തന്‍ ദ ലവര്‍ ഓഫ് കളേഴ്‌സ് എന്ന ചിത്രത്തിന്റെ സംവിധായകനായ സി ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നല്‍കണമെന്നായിരുന്നു ജൂറി ചെയര്‍മാന്റെ നിലപാട്.

എന്നാല്‍ ജൂറിയിലെ മറ്റ് അംഗങ്ങളും ചലച്ചിത്ര അക്കാദമിയും ശ്യാമപ്രസാദിന് നല്‍കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂവെന്ന് പറഞ്ഞ് കുമാര്‍ സാഹ്നി ഇറങ്ങിപ്പോയതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഞായറാഴ്ച എന്ന ചിത്രമാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്തത്. ഇന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച വേദിയിലും അദ്ദേഹം എത്തിയിരുന്നില്ല.

Next Story

Related Stories