Top

14 വർഷങ്ങൾക്ക് ശേഷം സേതുരാമയ്യർ വീണ്ടും : കെ.മധു-മമ്മൂട്ടി-സ്വാമി കൂട്ടുകെട്ടില്‍ സിബിഐയുടെ അഞ്ചാം ഭാഗം എത്തുന്നു

14 വർഷങ്ങൾക്ക് ശേഷം സേതുരാമയ്യർ വീണ്ടും : കെ.മധു-മമ്മൂട്ടി-സ്വാമി കൂട്ടുകെട്ടില്‍ സിബിഐയുടെ അഞ്ചാം ഭാഗം എത്തുന്നു
സേതുരാമയ്യർ സി.ബി.ഐ വീണ്ടും വരുന്നു 14 വർഷങ്ങൾക്ക് ശേഷമാണ് കെ.മധു- എസ്.എൻ സ്വാമി ഹിറ്റ് കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നത്. നേരത്തെ തന്നെ ചിത്രം 2019 ൽ ഇറങ്ങുമെന്ന റിപോർട്ടുകൾ ഉണ്ടായിരിന്നു.

സംവിധായകൻ കെ.മധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ വർക്കുകൾ നടക്കുന്നതായി അറിയിച്ചിരിക്കുന്നത്.
കെ മധുവിന്റെ സ്വന്തം നിര്‍മാണ കമ്പനിയായ കൃഷ്ണകൃപ ഫിലിംസായിരിക്കും ചിത്രം നിര്‍മ്മിയ്ക്കുക. മമ്മൂട്ടിയെ തന്നെ നായകനാക്കി അഞ്ചാം ഭാഗം വരുന്നതോടെ ലോകസിനിമയില്‍ തന്നെ ഇതൊരു റെക്കാര്‍ഡായി മാറുമെന്നാണ് കരുതുന്നത്. മധു-മമ്മൂട്ടി-സ്വാമി കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം എത്തുമ്പോൾ പ്രേക്ഷരുടെ പ്രതീക്ഷ വളരെ വലുതാണ്.

1988 ൽ പുറത്തിറങ്ങിയ 'ഒരു സിബിഐ ഡയറി കുറിപ്പ്' എന്ന ചിത്രമാണ് സി.ബി.ഐ ചിത്രങ്ങളിലെ ആദ്യ ചിത്രം. ആക്കാലത്തു വലിയ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം തൊട്ടടുത്ത വർഷം തന്നെ ഉണ്ടായി 'ജാഗ്രത'യാണ് രണ്ടാം ചിത്രം. എന്നാൽ മൂന്നാം ചിത്രം സേതുരാമയ്യർ സിബിഐ 2004 ൽ 16 വർഷങ്ങൾക്ക് ശേഷമാണ് ഇറങ്ങിയത്. നാലാം ഭാഗം നേരറിയാൻ സിബിഐ 2005 ലും റിലീസ് ആയി. ഇപ്പോഴിതാ 14 വർഷങ്ങൾക്ക് ശേഷം സിബിഐ വീണ്ടും എത്തുകയാണ്.  എന്നാൽ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടട്ടില്ല.

കെ മധുവിന്റെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപ ഫിലിംസ് വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രണ്ടു ചിത്രങ്ങളാണ് 2019 ൽ നിർമ്മിക്കുന്നത്.എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രവും,അരുൺ ഗോപി യുടെ സിനിമയുമാണ് ഈ രണ്ടു നിർമ്മാണങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി

Next Story

Related Stories