സിനിമ

‘കാല’ അഥവാ എന്റെ അച്ഛന്റെ കഥ

Print Friendly, PDF & Email

രജനീകാന്തിന്റെ ഇപ്പോഴത്തെ ധാരാവിയിലെ കഥാപാത്രം ഭൂതകാലത്തില്‍ നിന്നും ഒരുപാട് കടമെടുക്കുന്നുണ്ട്. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി ധാരാവിയെ ഒഴിപ്പിച്ചെടുക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞു പോരാടിയ എന്റെ അച്ഛന്റെ ജീവിതത്തില്‍ നിന്നും നിശ്ചയമായും എടുത്തിട്ടുണ്ട്.

A A A

Print Friendly, PDF & Email

രജനീകാന്തിന്റെ കാല, അഥവാ എന്റെ അച്ഛന്‍ എസ്. തിരവിയം നാടാരുടെ ജീവിതത്തെ ആധാരമാക്കിയ ചലച്ചിത്രം കാണാനുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പ്, മറ്റ് ആറു പേര്‍ക്കൊപ്പം ഒരു പ്രത്യേക പ്രദര്‍ശനത്തില്‍ കണ്ടപ്പോള്‍ ആ കാത്തിരിപ്പ് വെറുതെയായില്ല എന്നെനിക്ക് മനസിലായി. എന്റെ അച്ഛന്റെ കഥയെ ആധാരമാക്കിയാണ് ആ സിനിമ എന്നെനിക്ക് ഉറപ്പിച്ച് പറയാനാകും. പഴയതും പുതിയതുമായ ധാരാവിയെ കാണിക്കാന്‍  കുറെയേറെ വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അതൊന്നും പ്രത്യേകിച്ച് അധികഗുണമുണ്ടാക്കിയില്ല.

1960, 70, 80-കളിലെ മാഫിയ ലോകത്തിന്റെ പശ്ചാത്തലത്തില്‍ ഉറച്ചുനിന്നെങ്കില്‍ സംവിധായകന്‍ പാ രഞ്ജിത്തിന് കൂടുതല്‍ ഉറപ്പും, പോരാട്ടവും, വേദനയുമുള്ള, ഒപ്പം ധാരാളം സന്തോഷവുമുള്ള സ്വന്തമായി നില്‍ക്കുന്ന ഒരു സിനിമ ഉണ്ടാക്കാമായിരുന്നു. വലിയ തോതില്‍ അനുതാപമുള്ള അധോലോക കഥകള്‍ അധികമില്ല, ഉണ്ടായതൊക്കെ വലിയ വിജയവുമാണ്. കമലഹാസന്റെ നായകന്‍ സിനിമയ്ക്കുള്ള രജനീകാന്തിന്റെ മറുപടിയായാണ് ഈ സിനിമ പ്രതീക്ഷിച്ചത്, എന്നാല്‍ അത്തരം വികാരങ്ങള്‍ അതുണ്ടാക്കുന്നില്ല.

ഒരു സമകാലിക സ്വഭാവം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ രഞ്ജിത് 50, 60, 70-കളിലെ കൊതുക് നിറഞ്ഞ ചതുപ്പുനിലമായ  ധാരാവിയുടെ ചിത്രങ്ങള്‍ ഓടിച്ചുകാണിച്ച് സിനിമ വലിയ ഭൂമി വിലയുള്ള 400 ബില്യണ്‍ രൂപയുടെ ഇന്നത്തെ ധാരാവിയിലേക്കാണ് പോകുന്നത്.

രഞ്ജിത് ഇന്നത്തെ ധാരാവിയില്‍ ഭ്രമിച്ചുപോയി. നായകനായ രജനീകാന്തിനെ ഇന്നത്തെ ധാരാവിയിലാണ് അയാള്‍ നിര്‍ത്തിയത്. 50 വര്‍ഷം മുമ്പുള്ള ധാരാവിയിലല്ല. ആ ആദ്യ വര്‍ഷങ്ങള്‍ വളരെ അപ്രധാനമായി എന്‍റെ അച്ഛനെക്കുറിച്ച് ഞാന്‍ പറഞ്ഞ കഥയുടെ അതേ ആഖ്യാനത്തില്‍, രജനീകാന്തിന്‍റെ അച്ഛന്‍ വെങ്കയ്യന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നു! ഇതിലെ ഒരു തമാശ, ചിത്രത്തില്‍ നാനാ പടേക്കര്‍ എന്തുകൊണ്ടും രജനീകാന്തിനെക്കാള്‍ ചെറുപ്പമായാണ് തോന്നുന്നത്. ആദ്യം  രജനീകാന്തിന്‍റെ അച്ഛനും പുതിയ കാലത്തില്‍ എതിരാളിയും അയാള്‍ തന്നെ. ഇവിടെയാണ് സിനിമ കൈവിട്ടുപോകുന്നത്. രജനീകാന്തിലുള്ള രഞ്ജിത്തിന്റെ താത്പര്യം ഭൂത, വര്‍ത്തമാനങ്ങളിലെല്ലാം അയാളെത്തന്നേ കാണിക്കാനും അവിടെവെച്ചു സിനിമയുടെ മുകളില്‍ സംവിധായകന്റെ പിടിവിട്ടുപോകാനും ഇടയാക്കുന്നു.

ഞങ്ങളുടെ അച്ഛനേ മോശമായി ചിത്രീകരിച്ചേക്കുമോ എന്ന ആശങ്കയിലായിരുന്നു എന്റെ സഹോദരന്‍ എന്റെ സഹോദരന്‍ ജവഹര്‍ നാടാര്‍ മാനനഷ്ട ഹര്‍ജി നല്‍കിയത്. രഞ്ജിത് ഒരു ദലിതനായതുകൊണ്ട് അയാളുടെ ആരാധക സമ്മര്‍ദ്ദം മൂലം സിനിമ് ദലിത് സമുദായത്തില്‍ കേന്ദ്രീകരിക്കുന്ന ഒന്നാകും എന്നായിരുന്നു ഞങ്ങളുടെ ഭയം. പ്രതീക്ഷിച്ച പോലെത്തന്നെ എല്ലായിടത്തും ദലിത് പ്രതീകങ്ങള്‍ രഞ്ജിത് കുത്തിനിറച്ചിട്ടുണ്ട്. അംബേദ്കര്‍ പ്രതിമകള്‍, ബുദ്ധ പ്രതിമകള്‍, ബുദ്ധ വിഹാരങ്ങള്‍, അവര്‍ താമസിക്കുന്നത് ഭീംവാടയിലാണ്, പ്രധാന കഥാപാത്രങ്ങളില്‍ ഒരാളുടെ പേര് ഭീം  എന്നാണ്, എന്നാല്‍ രജനീകാന്തിന്റെ സ്വത്വം വ്യാഖ്യാനങ്ങള്‍ക്ക് വിട്ടിരിക്കുന്നു. ഒരു പ്രധാന വ്യാപാര സമുദായമായ നാടാര്‍ സമുദായത്തെ 1970-കളിലാണ് കാമരാജ് നാടാര്‍ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതിനോട് സമുദായത്തില്‍ നിന്നുള്ള മിക്കവരും യോജിച്ചിരുന്നില്ല. മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത് എന്റെ അച്ഛനെ ഒരു നാടാരോ, ഒരു മതേതര തമിഴനോ ആയാണ് കാണിക്കേണ്ടത് അല്ലാതെ ദലിതനായല്ല എന്നാണ്. രഞ്ജിത് ഇതിനെ വളരെ കൌശലത്തോടെയാണ് സിനിമയില്‍ ഉപയോഗിച്ചത്.

ഇന്നത്തെ കാലത്തേക്ക് എത്തിയാല്‍ രജനീകാന്ത്  ധാരാവിയെ ഇപ്പോഴത്തെ തിരശ്ചീന ചേരിയില്‍ നിന്നും ലംബ ചേരിയാക്കാനുള്ള ശ്രമത്തില്‍ നിന്നും ധാരാവിയെ രക്ഷിക്കുന്നയാളാണ്.

രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ശിവസേനയും ധാരാവിയെ തെളിച്ചെടുക്കാനുള്ള ശ്രമത്തില്‍ ചേരി നിവാസികളെ അകലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം നടത്തി. പലമുറി ചേരികള്‍ക്ക് പകരം അതാകട്ടെ 250-300 ചതുരശ്ര അടി മാത്രമുള്ള ലംബ ചേരികളായിരുന്നു!

രജനീകാന്തിന്റെ ഇപ്പോഴത്തെ ധാരാവിയിലെ കഥാപാത്രം ഭൂതകാലത്തില്‍ നിന്നും ഒരുപാട് കടമെടുക്കുന്നുണ്ട്. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി ധാരാവിയെ ഒഴിപ്പിച്ചെടുക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞു പോരാടിയ എന്റെ അച്ഛന്റെ ജീവിതത്തില്‍ നിന്നും നിശ്ചയമായും എടുത്തിട്ടുണ്ട്. പാവപ്പെട്ടവരെ ആത്മാഭിമാനത്തോടെ പരിഗണിക്കണമെന്ന് പറഞ്ഞ അദ്ദേഹം നിലവിലുള്ളതിനെക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അവര്‍ക്ക് നല്‍കിയില്ലെങ്കില്‍, ഇപ്പോഴുള്ളതുവെച്ച് അവര്‍ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു.

തന്‍റെ പഴയ കാമുകി ഹുമ ഖുറേഷിയെ കാണാന്‍ പോകുമ്പോള്‍ രജനീകാന്ത് സഫാരി കുപ്പായം ധരിക്കുന്നു. എന്‍റെ അച്ഛന് തോന്നുന്ന ചില സമയങ്ങളില്‍ അദ്ദേഹം അത് ധരിക്കാറുണ്ടായിരുന്നു. ആരാണ് ഇന്നത്തെ കാലത്ത് അത് ധരിക്കുന്നത്?

വെള്ള കുര്‍ത്ത, വെള്ള ധോത്തി, ഒപ്പം ഒരു കറുത്ത കുടയുമായിരുന്നു കൊല്ലം മുഴുവന്‍ ഏതാണ്ട് അദ്ദേഹത്തിന്‍റെ വേഷം. പ്രായമായപ്പോള്‍ കുട ഒരു സഹായമായിരുന്നതിനൊപ്പം അതൊരു ആയുധമായി ഉപയോഗിക്കാനും അദ്ദേഹം ഒരിയ്ക്കലും മടിച്ചിരുന്നില്ല. രജനീകാന്തും അതുതന്നെ ചെയ്യുന്നു!

ദാരിദ്ര്യത്തില്‍ നിന്നും പുറത്തുകടക്കാനുള്ള ഏക വഴി വിദ്യാഭ്യാസമാണെന്ന് വിശ്വസിച്ച അദ്ദേഹം വാഗ്ദാനം ചെയ്ത എം പി/ എംഎല്‍എ സ്ഥാനങ്ങളൊക്കെ നിരസിച്ചു. കാരണം വിദ്യാഭ്യാസമുള്ളവര്‍ മാത്രമേ രാഷ്ട്രീയത്തില്‍ പ്രവേശിക്കാവൂ എന്നദ്ദേഹം വിശ്വസിച്ചു. സിനിമയിലെ സമാനമായ രംഗങ്ങളില്‍ രജനീകാന്ത് വിദ്യാഭ്യാസത്തെക്കുറിച്ച് പലതവണ പറയുന്നു.

നിരവധി രംഗങ്ങളില്‍ പോലീസിന് രജനീകാന്തിന്റെ അടുത്തെത്താന്‍ കഴിയുന്നില്ല. ഇതും എന്നെ ആ ഭൂതകാലം ഓര്‍മ്മിപ്പിക്കുന്നു.

ഇന്നത്തെ ധാരാവിയില്‍ സമൃദ്ധമായി ഉപയോഗിക്കുന്നതായി കാണിക്കുന്ന വാളുകളും 70കളിലും 80-കളിലുമുള്ള ധാരാവിയിലേതാണ്. എന്റെ അച്ഛന് കയ്യില്‍ വാളുകൊണ്ടുള്ള ആക്രമണം ഏറ്റിട്ടുണ്ട്. പക്ഷേ ഇന്നിപ്പോള്‍ അത്തരമൊരു രംഗം നിങ്ങള്ക്ക് സങ്കല്‍പ്പിക്കാനാകുമോ? എനിക്കണങ്ങനെ തോന്നുന്നേയില്ല. ആര്‍എസ്എസ്/ ബിജെപി ഗുണ്ടകള്‍ പോലും തുരുമ്പ് പിടിച്ച വാളുകളാണ് എടുത്തു വീശുന്നത് !

ഇന്നത്തെ വര്‍ഗീയ സംഘര്‍ഷങ്ങളെ കാണിക്കാന്‍ ശ്രമിക്കുന്ന സിനിമ, കലാപമുണ്ടാക്കാന്‍ പ്രാര്‍ത്ഥിക്കുന്ന മുസ്ലീങ്ങളുടെ ഇടയിലേക്ക് ഹറാമായ മാംസം എറിയുന്നത് കാണിക്കുന്നുണ്ട്. എന്റെ അച്ഛന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ് ഈ സിനിമ എന്ന വസ്തുത  മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കിലും ഇത് സിനിമയെ താഴോട്ട് വലിക്കുന്നതേയുള്ളൂ.

വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

തൊഴിലാളി വര്‍ഗത്തിന്റെ നിറവും മോദി കാലത്തെ ഇന്ത്യയും; രജനിയെ പാ രഞ്ജിത്ത് പഠിപ്പിക്കുന്ന ‘കാലാ’ രാഷ്ട്രീയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍