സിനിമാ വാര്‍ത്തകള്‍

വിടവാങ്ങല്‍ പ്രഖ്യാപിച്ച് കമല്‍ഹാസന്‍; ഇന്ത്യന്‍-2 അവസാന ചിത്രം

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സിനിമയില്‍ നിന്ന് വിടവാങ്ങുന്നു

സിനിമാ ലോകത്ത് നിന്ന് വിടവാങ്ങല്‍ പ്രഖ്യാപിച്ച് കമല്‍ഹാസന്‍. ഇന്ത്യന്‍-2 തന്റെ അവസാനത്തെ ചിത്രമായിരിക്കും എന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. ഇനി ലക്ഷ്യം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം. കൊച്ചി കിഴക്കമ്പലം പഞ്ചായത്തില്‍ ‘ട്വന്റി-20’ ഭവനപ്ധതിയുടെ താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുന്നതിനിടെയാണ് ഇന്ത്യന്‍2 വിന് ശേഷം താന്‍ അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് കമല്‍ഹാസന്‍ അറിയിച്ചത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇന്ത്യന്‍ 2. ഈ മാസം 14ന് ഇന്ത്യന്‍2 വിന്റെ ചിത്രീകരണം ആരംഭിക്കും. ശങ്കര്‍ സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ വന്‍വിജയമായിരുന്നു. കമല്‍ഹാസന്‍ ഡബിള്‍ റോളിലെത്തിയ സിനിമയില്‍ നായികയായത് മനീഷ കൊയ്രാളയായിരുന്നു. ഇന്ത്യന്‍ 2വില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്.

രാഷ്ട്രീയപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയം കണ്ടെത്തുന്നതിനായാണ് അഭിനയജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നത്. തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്നും കമല്‍ പറഞ്ഞു. എന്നാല്‍ അഭിനയജീവിതം അവസാനിപ്പിക്കുകയാണെങ്കിലും നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് സാമൂഹ്യപ്രസക്തിയുള്ള പരിപാടികള്‍ക്ക് ധനസഹായം നല്‍കുമെന്നും കമല്‍ പറയുന്നു.

കിഴക്കമ്പലം ഇന്ത്യന്‍ ജനാധിപത്യത്തോട് ചെയ്ത മൂന്നു തെറ്റുകള്‍

കേരളത്തിലെ ഈ പഞ്ചായത്ത് കമല്‍ഹാസനെ അത്ഭുതപ്പെടുത്തി; കാരണങ്ങള്‍ ഇതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍