UPDATES

സിനിമാ വാര്‍ത്തകള്‍

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതു പക്ഷം: കമൽ ഹാസൻ

മാധ്യമങ്ങളോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കേരളത്തിലെ ശബരിമല വിഷയത്തെ കുറിച്ച് പ്രതികരിച്ചത്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമെന്ന് നടൻ കമൽ ഹസ്സൻ. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുകൂടിയായ താരം മാധ്യമങ്ങളോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കേരളത്തിലെ ശബരിമല വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. കോൺഗ്രസിനെ വിമർശിച്ചുകൊണ്ടായിരുന്നു കമൽ ഹസ്സന്റെ പ്രതികരണം.

‘കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷമാണ്’ കമല്‍ പറഞ്ഞു. എൻ.ഡി.എ പാളയത്തിലേക്കുള്ള നരേന്ദ്രമോദിയുടെ ക്ഷണത്തെ കുറിച്ചും കമൽ മറുപടി വ്യക്തമാക്കി. അദ്ദേഹം തന്റെ നിലപാടാണ് അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്നും കമല്‍ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് മക്കള്‍ നീതി മയ്യം കൈക്കൊള്ളുന്ന തീരുമാനം മറ്റൊരു യോഗത്തിലൂടെ അറിയിക്കുമെന്നും കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ് താരങ്ങളായ കമല്‍ഹാസനെയും രജനീകാന്തിനെയും തങ്ങളുടെ പാർട്ടിക്ക് സഖ്യകക്ഷികളാകാന്‍ മോഡി ക്ഷണിച്ചിരുന്നു . ഇരുവരും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങിയ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ ക്ഷണം.

നേരത്തെ ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കുന്ന സുപ്രീം കോടതി വിധിയെ കമല്‍ഹാസന്‍ സ്വാഗതം ചെയ്തിരുന്നു. അതേസമയം അയ്യപ്പ ഭക്തരുടെ നിലപാട് എന്താണെന്നോ അവരുടെ പ്രശ്‌നം എന്താണെന്നോ തനിക്ക് മനസിലാകുന്നില്ലെന്നും താന്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാടേ സ്വീകരിക്കൂ എന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. മറ്റ് പല ക്ഷേത്രങ്ങളിലും പോയിട്ടുണ്ടെങ്കിലും ശബരിമലയില്‍ ഇതുവരെ പോയിട്ടില്ലെന്നും യുക്തിവാദിയും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍