UPDATES

സിനിമാ വാര്‍ത്തകള്‍

‘ലൈംഗിക അതിക്രമത്തിനെതിരെ ആദ്യ എഫ്ഐആർ ഫയൽ ചെയ്തത് 16–ാം വയസ്സിൽ’: മീ ടുവിൽ റാണി മുഖർജിക്ക്‌ കങ്കണയുടെ മറുപടി

സമൂഹത്തിൽ ശക്തരായ സ്ത്രീകളുണ്ടെങ്കിൽ അവരെ ഒരിക്കലും നിരുൽസാഹപ്പെടുത്തരുത്.

മീ ടൂ അടക്കമുള്ള വിഷയങ്ങൾ കത്തി നിൽക്കുന്ന ബോളിവുഡിൽ ശ്രദ്ധേയമായ വെളിപ്പെടുത്തലുകളുമായി കങ്കണ റണാവത്. ലൈംഗികാതിക്രമത്തിനെതിരെ 16–ാം വയസ്സിൽ എഫ്ഐആർ ഫയൽ ചെയ്ത ആളാണ് താനെന്ന് കങ്കണ ടൈംസ് നവ്വിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം മണികർണികയുടെ പ്രമോഷൻ പരിപാടികൾക്ക് എത്തിയതായിരുന്നു താരം.

”സമൂഹത്തിന്റെ പിന്തുണ വേണ്ട ആളുകൾക്കും ശാക്തീകരിക്കപ്പെടേണ്ടവർക്കും തീർച്ചയായും അതു നൽകണം. സമൂഹത്തിൽ ശക്തരായ സ്ത്രീകളുണ്ടെങ്കിൽ അവരെ ഒരിക്കലും നിരുൽസാഹപ്പെടുത്തരുത്. ലൈംഗികാതിക്രമത്തിനെതിരെ 16–ാം വയസ്സിൽ എഫ്ഐആർ ഫയൽ ചെയ്ത ആളാണ് ഞാൻ. ആളുകൾ അവരവർക്കുവേണ്ടി നിലകൊള്ളുമ്പോൾ അവരെ ഒരിക്കലും നിരുൽസാഹപ്പെടുത്തരുത്. ലൈംഗികാതിക്രമത്തിനെതിരെ 16–ാം വയസ്സിൽ എഫ്ഐആർ ഫയൽ ചെയ്ത ആളാണ് ഞാൻ. ആളുകൾ അവരവർക്കുവേണ്ടി നിലകൊള്ളുമ്പോൾ അവരെ ഒരിക്കലും നിരുൽസാഹപ്പെടുത്താൻ പാടില്ല.” – കങ്കണ പറഞ്ഞു.

പോയ വർഷം സിനിമാ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ‘മീ ടൂ’വെളിപ്പെടുത്തലുകളെ കുറിച്ചാണ്. നടി തനുശ്രീ ദത്തയാണ് ഇത്തരം ഒരു വെളിപ്പെടുത്തൽ തുടങ്ങിവെച്ചത്. എന്നാൽ പിന്നീട അങ്ങോട്ട് സിനിമ ലോകം ഒന്നടങ്കം ഈ ക്യാമ്പയിൻ ഏറ്റെടുക്കുകയായിരുന്നു.മി ടൂ മൂവ്മെന്റിനെ കുറിച്ചു റാണി മുഖർജി നടത്തിയ ഒരു പരാമർശം വലിയ വിവാദം ഉണ്ടാക്കിയിരുന്നു, കങ്കണ, ദീപിക അടങ്ങുന്ന താരങ്ങൾ തന്നെ റാണിക്കെതിരെ രംഗത്ത് വന്നു.

എൻ.എൻ-ന്യൂസ് 18 നടത്തിയ ചർച്ചയിൽ റാണി മുഖർജി, ദീപിക പദുകോൺ, ആലിയ ഭട്ട്, അനുഷ്ക ശർമ്മ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

ജോലിസ്ഥലവും പേടിക്കേണ്ട ഇടമായി മാറിയിരിക്കുന്നു. വീട് കഴിഞ്ഞാൽ ജോലി ചെയ്യുന്ന ഇടമാണ് സുരക്ഷിത സ്ഥലമാവേണ്ടത്. എന്നാൽ അവിടെയും ഭയം തോന്നുന്നു എന്നതാണ് യഥാർഥ്യമെന്ന അനുഷ്കയുടെ പ്രസ്താവനക്ക് മറുപടിയായ് ആണ് റാണി മുഖർജിയുടെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ ശക്തരാകണം. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കാൻ സ്ത്രീകൾക്കാവണം. സ്ത്രീകൾ തന്നെ അവരെ സംരക്ഷിക്കണമെന്നുമായിരുന്നു റാണിയുടെ മറുപടി. ഇതിനെ എതിർത്ത് ദീപിക പദുകോൺ രംഗത്തെത്തി എല്ലാ സ്ത്രീകൾക്കും അത്തരം ഡി.എൻ.എ ഉണ്ടെന്ന് കരുതുന്നില്ലെന്ന് ദീപിക പറഞ്ഞു. എന്നാൽ സ്കൂളുകളിൽ ആയോധനകലകൾ പഠിപ്പിക്കണമെന്നും പെൺകുട്ടികൾ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമായിരുന്നു റാണിയുടെ മറുപടി. എന്നാൽ ദീപികയും അനുഷ്‌കയും ഈ നിലപാടിനെ എതിർത്തു. സമൂഹ മാധ്യമങ്ങൾ ഈ ചർച്ച ഏറ്റെടുത്തതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് റാണിക്ക് എതിരെ വരുന്നത്.

അതെ സമയം നിർഭയമായ നിലപാടുകൊണ്ടും തുറന്നു പറച്ചിൽ കൊണ്ടും ശ്രദ്ധേയയായ കങ്കണയുടെ ഏറ്റവും പുതിയ ചിത്രം മണികർണികയുടെ ട്രെയിലറിന് വമ്പൻ സ്വീകരണം ആണ് ലഭിച്ചത്. മണികര്‍ണ്ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ക്രിഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സീ സ്റ്റുഡിയോസും കമല്‍ ജെയിനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍