സിനിമാ വാര്‍ത്തകള്‍

സിനിമയിൽ സാധാരണ തൊഴിലാളികളുടെ അധ്വാനത്തെ വില കുറച്ച് കാണുന്ന പ്രവണത വെച്ച് പൊറുപ്പിക്കില്ല: കങ്കണ റാണട്ട്‌

തന്റെ  പുതിയ ചിത്രമായ ‘മണികര്‍ണ്ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി’യില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വേതനം നല്‍കാത്തതിലുള്ള പ്രതിഷേധവും കങ്കണ അറിയിച്ചു.

സിനിമാ മേഖലയില്‍ അനാവശ്യമായി അഭിനേതാക്കള്‍ക്ക് പ്രത്യേക പരിഗണ നല്‍കുന്നതിനെതിരെ ബോളിവുഡ് നടി കങ്കണ റാണട്ട്‌ . തന്റെ  പുതിയ ചിത്രമായ ‘മണികര്‍ണ്ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി’യില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വേതനം നല്‍കാത്തതിലുള്ള പ്രതിഷേധവും കങ്കണ അറിയിച്ചു.

സിനിമയിലെ തൊഴിലാളികളുടെയും ടെക്നീഷ്യന്മാരുടെയും അധ്വാനത്തെ വില കുറച്ച് കാണുകയാണെന്നും ഇത്തരം പ്രവണതകള്‍ താന്‍ വെച്ചുപൊറിപ്പിക്കില്ലെന്നും കങ്കണ തുറന്നടിച്ചു. ടെക്‌നീഷ്യന്‍മാര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ ‘മണികര്‍ണിക : ദി ക്വീന്‍ ഓഫ് ഝാന്‍സി’ പ്രമോട്ട് ചെയ്യില്ലെന്ന് താരം പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലും മറ്റ് പ്രീ/പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികള്‍ ചെയ്തവര്‍ക്കും ഇതുവരെ ശമ്പളം നല്‍കിയിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ എംപ്ലോയീസിനെ സമീപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

സിനിമയില്‍ അണിയറ പ്രവര്‍ത്തകരെ വിലകുറച്ച് കാണുന്ന രീതി നിലനില്‍ക്കുന്നു നടീനടന്മാര്‍ക്ക് പ്രതിഫലം നല്‍കിയല്ലോ. എനിക്ക് ഒരു ടെക്നീഷ്യനായാല്‍ മതി കങ്കണ പറഞ്ഞു. താന്‍ സംവിധാനത്തിലും എഴുത്തിലും സജീവമായാല്‍ തന്റെ ഹീറോസ് അവരായിരിക്കുമെന്ന് കങ്കണ കൂട്ടിച്ചേര്‍ത്തു. മണികര്‍ണ്ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി ജനുവരി 25 റിപ്പബ്ലിക് ദിനത്തില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ക്രിഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സീ സ്റ്റുഡിയോസും കമല്‍ ജെയിനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മോദി ജനാധിപത്യത്തിന് പറ്റിയ ആള്‍; വീണ്ടും അധികാരത്തില്‍ വരണമെന്ന് കങ്കണ റാണട്ട്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍