TopTop
Begin typing your search above and press return to search.

കങ്കണക്ക് ദേശിയ പുരസ്‌കാരം സമ്മാനിച്ച 'ക്വീൻ' മലയാളത്തില്‍ സം സം, നായിക മഞ്ജിമ മോഹന്‍

കങ്കണക്ക് ദേശിയ പുരസ്‌കാരം സമ്മാനിച്ച
കങ്കണാ റാവത്തിന്റെ ഹിന്ദി ചിത്രം 'ക്വീന്‍' തെന്നിന്ത്യയിലെ നാല് ഭാഷകളില്‍ റീമേക്ക് ചെയ്ത് ഉടന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. ചിത്രത്തിന്റെ മലയാളം പതിപ്പായ 'സംസം' ന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു. മലയാളി താരം മഞ്ജിമ മോഹനാണ്ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലതാരമായി മലയാളത്തില്‍ കരിയര്‍ ആരംഭിച്ച മഞ്ജിമാ മോഹന്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി. ഗൗതം മേനോന്റെ തമിഴ് ചിത്രം 'അച്ചം എന്‍ പത് മടയമടാ'യിലെ ശ്രേദ്ധേയമായ വേഷത്തിലൂടെ മഞ്ജിമ തമിഴിലും അരങ്ങേറ്റം കുറിച്ചു. തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ നീലകണ്ഠയാണ് മലയാളം പതിപ്പിന്റെ സംവിധായകന്‍. ചിത്രത്തിന്റെ നാലു പതിപ്പുകളും ഒരേസമയമാണ് ചിത്രീകരിച്ചത്.

ചിത്രത്തിന്റെ തമിഴ് റീമേക്കായ 'പാരീസ് പാരീസില്‍' കാജല്‍ അഗര്‍വാളും നായിക. തെലുങ്കു പതിപ്പായ '' ദാറ്റ് ഈസ് മഹാലക്ഷ്മി യില്‍ തമന്ന ഭാട്ടിയയും കന്നഡ പതിപ്പായ 'ബട്ടര്‍ഫ്‌ളൈ'സി ല്‍ പാറുല്‍ യാദവുമാണ് ണ് നായികമാര്‍. ചിത്രത്തിന്റെ തമിഴ്, കന്നഡ പതിപ്പുകള്‍ രമേശ് അരവിന്ദ്, പ്രശാന്ത് വര്‍മ്മ എന്നവിര്‍ സംവിധാനം ചെയ്യും. മനുകുമാരനാണ് നിര്‍മ്മാണം. യൂറോപ്പ് ആണ് പ്രധാന ലൊക്കേഷന്‍. മികച്ച നടിക്കുള്ള ദേശിയ പുരസ്‌ക്കാരം കങ്കണക്ക് നേടി കൊടുത്ത ക്വീന്‍ റാണി മെഹ്മ എന്ന സാധരണക്കാരിയായ പെണ്‍കുട്ടിയുടെ ജീവിത കഥയാണ്. പ്രതിശ്രുത വരന്‍ ഉപേക്ഷിച്ച റാണി പാരീസില്‍ എത്തുന്നതും, അതേ തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കങ്കണക്ക് ദേശിയ പുരസ്‌കാരം നേടിക്കൊടുത്ത ഈ കഥാപാത്രം മറ്റു ഭാഷകളില്‍ എത്തുമ്പോള്‍ മികവുറ്റതാക്കേണ്ട ഉത്തരവാദിത്വംകൂടിയാണ് ചിത്രത്തിലെ നായികമാര്‍ക്കുള്ളത്.

Next Story

Related Stories