സിനിമാ വാര്‍ത്തകള്‍

രണ്ട് ദിവസം കൊണ്ട് ‘കായംകുളം കൊച്ചുണ്ണി’ നേടിയത് 16.50 കോടി!

ഗോകുലം പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിച്ചത്. 45 കോടിയാണ് മുതല്‍മുടക്ക്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’ രണ്ട് ദിവസം കൊണ്ട് നേടിയത് 16.50 കോടി രൂപ. ഓവര്‍സീസ്, ഔട്ട്സൈഡ് കേരള, കേരളം എന്നിവിടങ്ങളിലെ കളക്ഷന്‍ തുകയാണിത്. നിര്‍മാതാക്കള്‍ തന്നെയാണ് കളക്ഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. നിവിന്‍ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്.

ആഗോള കളക്ഷനില്‍ ഒന്നാം ദിനം ഒന്‍പത് കോടി അന്‍പത്തിനാല് ലക്ഷം രൂപ ചിത്രം നേടിയിരുന്നു. 5 കോടി 30 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം കേരളത്തില്‍ നിന്നും നേടിയത്. 64 തിയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്.

ഗോകുലം പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിച്ചത് 45 കോടിയാണ് മുതല്‍മുടക്ക്. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

പ്രേക്ഷകരുടെ ഹൃദയം മോഷ്ടിച്ച ഇത്തിക്കരപക്കി; അതിഥി വേഷങ്ങളിൽ തുടരുന്ന ലാൽ മാജിക്

ഒരേയൊരു കൊച്ചുണ്ണി, പല കഥകള്‍; വളച്ചൊടിക്കപ്പെട്ട കായംകുളം കൊച്ചുണ്ണിയുടെ ചരിത്രം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍