സിനിമാ വാര്‍ത്തകള്‍

പുകഴ്ത്തലുകാരൊന്നും കണ്ടില്ലേ മായാനദിയിലെ സ്ത്രീ വിരുദ്ധത? കെ എസ് ശബരിനാഥന്‍ എംഎല്‍എ

സൗകര്യപൂര്‍വം സെലക്ട്ടീവ് ആകരുത്

ആഷിഖ് അബു ചിത്രമായ മായനദിയിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടിക്കാട്ടി കെ എസ് ശബരിനാഥന്‍ എംഎല്‍എ. സ്ത്രീയെ അവമതിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇടംപിടിേേക്കണ്ടതാണ് മായാനദിയെന്നും എന്നാല്‍ ചിത്രത്തെ പുകഴ്ത്തി മാത്രം ഉണ്ടായ റിവ്യൂകളിലൊന്നിലും ഇക്കാര്യം പറഞ്ഞു കണ്ടില്ലെന്നും എംഎല്‍എ വിമര്‍ശിക്കുന്നു.

കെ എസ് ശബരിനാഥന്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു. നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്‌ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു.

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ? പക്ഷേ നിര്‍ഭാഗ്യവശാല്‍ നദിപോലെ ഒഴുകിയ ഓണ്‍ലൈന്‍ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല!!! സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം. അതില്‍ നമ്മള്‍ സൗകര്യപൂര്‍വം സെലക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍