സിനിമാ വാര്‍ത്തകള്‍

നമ്പി നാരായണനായി മാധവന്‍; മേക്ക്ഓവര്‍ പുറത്തു വിട്ട് താരം

ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഐഎസ്ആര്‍ഒ ചാരക്കേസില്‍ പെട്ട് ജീവിതവും കരിയറും തകര്‍ന്ന് ഒടുവില്‍ നിരപരാധിത്വം തെളിയിച്ച നമ്പി നാരായണന്റെ ജീവിത ഘട്ടങ്ങളാണ് പറയുന്നത്

റോക്കട്രി -ദ നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെ പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായി എത്തുകയാണ് മാധവന്‍. തന്റെ പുതിയ ചിത്രത്തിനായുള്ള ഫെയ്‌സ്ബുക്ക് പേജിലൂടെ മാധവന്‍ പുറത്തു വിട്ടിരിക്കുകയാണ്. നീട്ടി വളര്‍ത്തിയ നരച്ച താടിയും മുടിയുമായാണ് ചിത്രത്തില്‍ മാധവന്‍ പ്രത്യക്ഷപ്പെടുന്നത്.

‘കാഴ്ച യിലും അഭിനയത്തിലും പൂര്‍ണമായും താങ്കളായി മാറുകയെന്നത് ബുദ്ധിമുട്ടു തന്നെ. എങ്കിലും എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കുന്നുണ്ട്.’ എന്ന തലക്കെട്ടോടെയാണ് ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ലുക്കിലുള്ള തന്റെ ആദ്യ ചിത്രം മാധവന്‍ പുറത്തു വിട്ടത്.

ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഐഎസ്ആര്‍ഒ ചാരക്കേസില്‍ പെട്ട് ജീവിതവും കരിയറും തകര്‍ന്ന് ഒടുവില്‍ നിരപരാധിത്വം തെളിയിച്ച നമ്പി നാരായണന്റെ ജീവിത ഘട്ടങ്ങളാണ് പറയുന്നത്. ചാരക്കേസിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് ടീസര്‍ റിലീസ് ചെയ്തിരുന്നു.

‘ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് ചെയ്യുന്ന തെറ്റാണ്’ എന്നാണ് ടീസറില്‍ പറയുന്നത്. ആര്‍.മാധവന്‍ നമ്പി നാരായണനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് മഹാദേവനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍