സിനിമാ വാര്‍ത്തകള്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം സജീവ് പാഴൂരിന്റെ തിരക്കഥയിൽ ഒരു ദശാബ്ദത്തിന് ശേഷം മമ്മൂട്ടി – ജോഷി ടീം വീണ്ടും ഒന്നിക്കുന്നു

തിരിച്ചുവരവിനൊരുങ്ങുന്ന ജോഷി ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

മലയാള സിനിമയ്ക്ക് ഒരു പിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി- ജോഷി ടീം വീണ്ടും ഒന്നിക്കുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രത്തിന് വേണ്ടിയാണ് ഈ സൂപ്പർ കോംബോ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

തിരിച്ചുവരവിനൊരുങ്ങുന്ന ജോഷി ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

2008ല്‍ പുറത്തിറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി ട്വന്റിയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. 2007ല്‍ രഞ്ജിത്തിന്റെ രചനയില്‍ ഒരുക്കിയ നസ്രാണിയാണ് മമ്മൂട്ടിയെ മാത്രം നായകനാക്കി ജോഷി ചെയ്ത ചിത്രം. ട്വന്റി ട്വന്റി ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോഡുകൾ തകർത്തപ്പോൾ നസ്രാണി ആവറേജ് വിജയം മാത്രമാണ് കൈ വരിച്ചത്.

മൂന്ന് വര്‍ഷത്തിനുശേഷമാണ് ജോഷി ഒരു ചിത്രവുമായി എത്തുന്നത്. 2015ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഒ ലൈലയാണ് ജോഷി അവസാനമായി സംവിധാനം ചെയ്ത ചിത്രം. സന്ദര്‍ഭം, ഒന്നിങ്ങു വന്നെങ്കില്‍, ശ്യാമ, ന്യൂഡല്‍ഹി, ദിനരാത്രങ്ങള്‍, സംഘം, നായര്‍ സാബ്, മഹായാനം, കുട്ടേട്ടന്‍, കൗരവര്‍, സൈന്യം എന്നിവയായിരുന്നു ജോഷി-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ചില ഹിറ്റ് ചിത്രങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍