TopTop
Begin typing your search above and press return to search.

ഉണ്ട, മാമാങ്കം, ബിഗ് ബി 2: വമ്പൻ ചിത്രങ്ങളുമായി മെഗാസ്റ്റാർ പുതു വർഷത്തിലേക്ക്

ഉണ്ട, മാമാങ്കം, ബിഗ് ബി 2: വമ്പൻ ചിത്രങ്ങളുമായി മെഗാസ്റ്റാർ പുതു വർഷത്തിലേക്ക്

അമ്മ സ്റ്റേജ് ഷോ തിരക്കുകള്‍ കഴിഞ്ഞ് മെഗാസ്റ്റാര്‍ സിനിമ തിരക്കുകളിലേക്ക്. പ്രളയ ദുരിതാശ്വാസത്തിന് കൈത്താങ്ങായി അബുദാബിയില്‍ നടന്ന അമ്മ താരനിശയുടെ തിരക്കുകള്‍ കഴിഞ്ഞ് മമ്മൂട്ടി വീണ്ടും സിനിമാ തിരക്കിലേക്ക്.

ചുരുങ്ങിയ സമയം കൊണ്ട് ഒത്തിരി കഥാപാത്രങ്ങളാണ് മെഗാസ്റ്റാറിനു ചെയ്തുതീര്‍ക്കാനുള്ളത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം പതിനെട്ടാം പടിയാണ് അടുത്ത ചിത്രം. ആക്ഷന് പ്രാധന്യം നല്കിയൊരുക്കുന്ന ചിത്രത്തില്‍ ബാഹുബലിയ്ക്ക് ആക്ഷനൊരുക്കിയ കേച്ച കംബക്ഡിയാണ് ആക്ഷനൊരുക്കന്നത്. കഴിഞ്ഞ ഡിസംബറില്‍ കേച്ചയുടെ നേതൃത്വത്തില്‍ പുതുമുഖങ്ങള്‍ക്കായി ആക്ഷന്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു. അതിന്റെ വീഡിയോ അപ്പോള്‍ തന്നെ പുറത്ത് വന്നിരുന്നു.

ചിത്രത്തില്‍ നായകന് സമാനമായ അതിഥി വേഷത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. അന്‍പതിലധികം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ടോവിനോ തോമസും ,പൃഥ്വിരാജൂം ഉള്ളതായിട്ടും റിപോര്‍ട്ടുകള്‍ ഉണ്ട് .ഡിസംബര്‍ 28 മുതലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങുക.

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന 'ഉണ്ട' ആണ് ഇനി അദ്ദേഹത്തിന് അഭിനയിച്ചു തീര്‍ക്കാനുള്ള അടുത്ത ചിത്രം. ഒരു പോലീസ് ഓഫീസര്‍ ആയിട്ടാണ് അദ്ദേഹം ചിത്രത്തില്‍ വേഷമിടുന്നത് .ചിത്രത്തില്‍ ആസിഫ് അലി ,സുധി കോപ്പ ,ദിലീഷ് പോത്തന്‍ ,അലന്‍സിയര്‍ ,അര്‍ജുന്‍ അശോക് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.പത്തു ദിവസത്തെ ചിത്രികരണം മാത്രമാണ് ഇനി ഈ ചിത്രത്തിന് ബാക്കി ഉള്ളത് .

വൈശാഖ് ഒരുക്കുന്ന മാസ്സ് എന്റെര്‍റ്റൈനെര്‍ മധുരരാജ ആണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം,മമ്മൂട്ടി യുടെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരിരാജ യുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം.ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആക്ഷന്‍ ഒരുക്കിയിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

ആദ്യ ഭാഗത്തില്‍ മമ്മൂട്ടിയുടെ അനിയന്‍ ആയി എത്തിയ പൃഥ്വിരാജൂം ചിത്രത്തില്‍ അതിഥി താരമായി എത്തുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ട് . നെല്‍സണ്‍ ഐപ്പ് നിമ്മിക്കുന്ന ചിത്രം 2019 വിഷു റിലീസ് ആയി എത്തും.

വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രമാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത് .തിരുനാവായില്‍ നടക്കുന്ന മാമാങ്ക മഹോത്സവത്തെ പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത് .ചിത്രത്തില്‍ നാല് ഗെറ്റപ്പുകളിലായാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്.ചരിത്ര പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ ചാവേറിന്റെ വേഷത്തിലും കര്‍ഷകന്റെ വേഷത്തിലും സ്ത്രൈണ സ്വഭാവമുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ട്. 12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള മാമങ്കത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഇതിഹാസ പുരുഷന്‍മാരെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ കഴിഞ്ഞൊരു താരമില്ലെന്നാണ് ആരാധകരുടെ വാദം. ഈ വാദം ഊട്ടിയുറപ്പിക്കുന്ന ചിത്രമായി മാമാങ്കം മാറുമോയെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്.

ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ബിലാല്‍ . അമല്‍ നീരദിന്റെ ആദ്യ ചിത്രമായ ബിഗ് ബി യുടെ രണ്ടാം ഭാഗമായി ആണ് ബിലാല്‍ എത്തുക. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം വന്നപ്പോള്‍ തന്നെ എല്ലാ മുന്‍നിര താരങ്ങളും ആശംസകള്‍ അറിയിച്ചുകൊണ്ട് മുന്നോട്ടു വന്നിരുന്നു. മലയാളത്തിലെ ഏറ്റവും സ്‌റ്റൈലിഷ് സിനിമ യെന്ന് അറിയപ്പെടുന്ന ബിഗ് ബി വീണ്ടും എത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം ഫഹദ് ഫാസിലും ഒരു നെഗറ്റീവ് റോളില്‍ എത്തുന്നതായും റിപോര്‍ട്ടുകള്‍ ഉണ്ട്.

മമ്മൂട്ടിയുടേതായി റിലീസ്‌നു തയ്യാര്‍ ആയി ഇരിക്കുന്ന ചിത്രങ്ങള്‍ .തമിഴ് ചിത്രം 'പേരന്പ'്ഉം .തെലുങ്ക് ,തമിഴ് ,മലയാളം ഭാഷകളില്‍ എത്തുന്ന 'യാത്ര'യും ആണ്. ദേശിയ അവാര്‍ഡ് ജേതാവ് റാം സംവിധാനം ചെയ്യുന്ന 'പേരന്പ്' ഐ.എഫ്.എഫ്.ഐ ഉള്‍പ്പെടെ നിരവധി രാജ്യന്തര ചലച്ചിത്ര മേളകളില്‍ തിരഞ്ഞെടുക്കപെട്ട ചിത്രമാണ് .വലിയ പ്രതീക്ഷയോടെ ആണ് സിനിമാലോകം പേരന്പിനായി കാത്തിരിക്കുന്നത് . അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'യാത്ര' ,ഫെബ്രുവരി 8 ന് തീയേറ്ററുകളില്‍ എത്തും.


Next Story

Related Stories