UPDATES

സിനിമാ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ അങ്കിള്‍ മോഷണമോ? ജോയ് മാത്യു ചിത്രം വിവാദത്തില്‍

മഴ പറയാന്‍ മറന്നതിലെ നെഗറ്റീവ് സ്വഭാവമുള്ള നായക കഥാപാത്രമാകാന്‍ ജോയ് മാത്യു സമ്മതിച്ചിരുന്നു

മമ്മൂട്ടി നായകനായ ജോയ് മാത്യു ചിത്രം അങ്കിള്‍ മോഷണ വിവാദത്തില്‍. ‘മഴ പറയാന്‍ പറയാന്‍ മറന്നത്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കുഞ്ഞി നാരായണന്‍ നീറ്റുപുറത്ത് ആണ് ജോയ് മാത്യു തങ്ങളുടെ ചിത്രത്തിന്റെ ത്രഡ് മോഷ്ടിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഏപ്രില്‍ 27ന് അങ്കിള്‍ റിലീസ് ചെയ്തതിന്റെ പിറ്റേന്ന് യാതൊരു പ്രകോപനവും കൂടാതെ ജോയ് മാത്യു തങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയയ്ക്കുകയായിരുന്നെന്ന് കുഞ്ഞി നാരായണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. ഒരു പ്രകോപനവുമില്ലാതെ ഒരു കേസിനും പോകാതിരുന്ന തങ്ങളെ ജോയ് മാത്യു എന്തിന് പ്രകോപിപ്പിച്ചെന്ന് അറിയില്ലെന്നും ഇദ്ദേഹം പറയുന്നു. പ്രവാസി ടെലിവിഷന്റെ ബാനറില്‍ മഴ പറയാന്‍ മറന്നത് ചെയ്യാന്‍ തീരുമാനിച്ചതാണ് ഇതിന്റെ തുടക്കമെന്ന് പറയുന്ന കുഞ്ഞി നാരായണന്‍ ഈ ചിത്രത്തിന്റെ ത്രെഡ് ജോയ് മാത്യുവിന് ലഭിച്ചതെങ്ങനെയാണെന്നും വിശദീകരിക്കുന്നുണ്ട്.

2011 മുതല്‍ തങ്ങള്‍ ഈ പ്രൊജക്ടിന് പിന്നാലെയുണ്ട്. അധികം താമസിയാതെ മഴ പറയാന്‍ മറന്നതിന്റെ കഥ പൂര്‍ത്തിയായി. ജയലാല്‍ വിശ്വനാഥന്‍ ആണ് കഥ എഴുതിയത്. 2014 ഫെബ്രുവരിയില്‍ കോഴിക്കോട് വിമാനത്താവളത്തിന് സമീപമുള്ള പുഷ്പക് ഹോട്ടലില്‍ താനും സൂര്യ ടിവിയിലെ മഹിളാ സമാജം 240 എപ്പിസോഡുകള്‍ തനിക്കൊപ്പം ചെയ്ത സുരേഷ് ഇരിങ്ങല്ലൂരും അന്ന്‌ ഹോട്ടലിന്റെ മാനേജര്‍ കൂടിയായ ജയലാലും ഒത്തുചേര്‍ന്നു. പ്രവാസി ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ചിത്രം നിര്‍മ്മിക്കാമെന്ന് താന്‍ അംഗീകരിക്കുകയും സുരേഷ് ഇരിങ്ങാലൂരിനെ തിരക്കഥയും സംവിധാനവും ഏല്‍പ്പിക്കുകയും ചെയ്തു. രണ്ട് മാസത്തിലേറെ ഇതേ ഹോട്ടലില്‍ തങ്ങി സംതൃപ്തകരമായ തിരക്കഥ പൂര്‍ത്തീകരിക്കുകയും ചെയ്തു.

എന്നാല്‍ നെഗറ്റീവ് സ്വഭാവമുള്ള നായക കഥാപാത്രത്തിന് പറ്റിയ ഒരു നടനെ കണ്ടെത്തുകയെന്നതായിരുന്നു ഞങ്ങള്‍ നേരിട്ട വെല്ലുവിളി. കൂടാതെ ചിത്രം ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കുകയും വേണമായിരുന്നു. അങ്ങനെയാണ് ജോയ് മാത്യുവിനോട് സംസാരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ജോയ് ജയ് ലാലിന്റെ ഫേസ്ബുക്ക് സുഹൃത്താണ്. അവര്‍ ചാറ്റിംഗിലൂടെ ഈ വിഷയം സംസാരിക്കുകയും ജോയ് മാത്യു ചിത്രത്തിന്റെ ത്രഡ് മനസിലാക്കുകയും ചെയ്തു. വളരെ സന്തോഷത്തോടെ തന്നെ ഈ ചിത്രത്തിലെ നായകനാകാമെന്ന് ജോയ് മാത്യു സമ്മതിക്കുകയും ചെയ്തു. അതോടെ നായികാ വേഷം ചെയ്യുന്ന കൗമാരക്കാരിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഞങ്ങള്‍ ആരംഭിച്ചു. ഒരു പുതുമുഖത്തിനായി നിരവധി പേരെ അഭിമുഖം ചെയ്‌തെങ്കിലും ഈ വേഷത്തിന് പറ്റിയ ഒരാളെ കണ്ടെത്താന്‍ സാധിച്ചില്ല. കാലം പോകുന്നതിനിടെ ജോയ് മാത്യുവിന് തിരക്കേറി വന്നു.

നമ്മുടെയൊക്കെ വീടുകളില്‍ കാണും ഓരോ അങ്കിള്‍മാര്‍: ജോയ് മാത്യു-അഭിമുഖം

ഇക്കഴിഞ്ഞ ഫെബ്രുവരില്‍ ഞങ്ങള്‍ നായികയ്ക്ക് പറ്റിയ പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രൊജക്ടുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. മറ്റ് കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്ന നടീനടന്മാരെയും തീരുമാനിച്ച ശേഷം ജയലാല്‍ മെസഞ്ജര്‍ വഴി ജോയ് മാത്യുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. കൂടാതെ അദ്ദേഹം ഒരു പേജ് ആരംഭിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം സ്വന്തം പേജും ആരംഭിച്ചിരുന്നു.

എന്തായാലും ഫിലിം ചേമ്പറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പോകുക തന്നെ ചെയ്തു. ഏപ്രില്‍ 21ന് എന്നെ ഫോണില്‍ വിളിച്ച ജയ ലാലിന് ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പറയാനുണ്ടായിരുന്നത്. ഞങ്ങളുടെ കഥ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നതാണ് അത്. ജോയ് മാത്യു അങ്കിള്‍ എന്ന സിനിമയുമായി വരുന്നെന്നും ജയ ലാല്‍ അറിയിച്ചു. മഴ പറയാന്‍ മറന്നതിന്റെ കഥയാണോ ഇതിന്റേതെന്ന് തനിക്ക് സംശയമുണ്ടെന്നും ജയലാല്‍ അന്ന് പറഞ്ഞു. 2014ല്‍ ജയ ലാല്‍ പറഞ്ഞാണ് ജോയ് മാത്യുവിന് ഈ ചിത്രത്തിന്റെ ത്രെഡ് ലഭിക്കുന്നത്.- കുഞ്ഞി നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുഞ്ഞി നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാദി പ്രതിയോ?

ഏപ്രീൽ 27 ന് “അങ്കിൾ ” മലയാളം സിനിമയുടെ റിലീസ്. 
27 ന് രാവിലെ അബ്ര ഫിലിംസ് ഇന്റർനേഷലിൽ നിന്നും പ്രൊഡ്യൂസർ ജോയ് മാത്യു വക Caveat!
ഏപ്രിൽ 28 ന് അദ്ദേഹം വക്കീൽ നോട്ടീസ് അയക്കുന്നു.
വിഷയം അങ്കിൾ സിനിമയുടെ ത്രെഡും കഥയും.
ഒരു പ്രകോപനവുമില്ലാതെ ഒരു കേസ്സിനും പോകാതെ ഒതുങ്ങിയിരുന്ന ഞങ്ങളെ ശ്രീ ജോയ് മാത്യു എന്തിന് പ്രകോപിപ്പിച്ചു എന്നറിയില്ല.
എങ്ങിനെ ജോയ് മാത്യുവിന് “മഴ പറയാൻ മറന്നത് “എന്ന സിനിമയുടെ Thread ലഭിക്കുന്നു?
പ്രവാസി ടെലിവിഷന്റെ ബാനറിൽ ഞങ്ങൾ മഴ പറയാൻ മറന്നത് എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചതാണ് കഥയുടെ തുടക്കം.
സംഗതികൾ നടന്നത് ഇങ്ങിനെ –

In 2011 onwards We were behind the Project a feature film “മഴ പറയാൻ മറന്നത്. The story was complete with in no time.
It was in 2014 ,Feb. We Joined together on a Film Project in hotel Puspak near Calicut airodrome ,myself ,suresh Iringallur (we together did MAHILA SAMAJAM devorce/Reverse in surya TV 240 episodes.) and Jayalal Viswanath , on his story “Mazha Parayan Marannathu. ” (മഴ പറയാൻ മറന്നത് )
Jayalal Was that time manager of that hotel.
I agreed to produce the film in the banner Pravasi television Pvt. Ltd.my self being the managing director of the Company. I agreed Suresh Iringallur to be the script writer and director of the film.
We stayed there more than two months discussed and completed the script satisfacterly.
Then our challege was ‘ to find an apt acter to do the lead Role. It was rather a negative role. And our aim was to do the film in low budget.
We decided to talk to Artist Joy Mathew to do the role.
Joy was a face book friend of LaL ,the story Writer . Jaylal actually talks little and scribbles every time in fb messenger and Wats app. They chatted and Joy Mathew insisted to know the thread and story. On hearing it Joy become elated and joyful and agreed to enact the negative role . In the meanwhile we were in search of a teen aged girl for our heroine, a new face . We interviewed many but couldn’t find an apt one. Time passed by and Joy Mathew became busy and we couldn’t find the heroine.
Now in Feb 2018 We met with the heroine and restarted our Project. We fixed the side artists and Jayalal again fb messenger. Joy was not in his friend list. More over He had opened a page Instead. 
We, anyway decided to go to film chamber to register the Title .
In April 21, 2018 Jaya Lal called me and informed me a startling news. “Our story is Gone;” He lamented. Joy Mathew Comes with UNCLE . From there ads and promotion materials ,he said ,”I fear it is my own story “mazha parayan Marannathu.” (മഴ പറയാൻ മറന്നത്.) It reminded me of the time 2014, When Jay Lal narrated Joy Mathew the thread and the story.

സന്ധി ചെയ്യലുകളുമായി സന്ധിയാവാമെങ്കിൽ അങ്കിളിനു കയറാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍