Top

വെനീസില്‍ വെച്ച് കൊള്ളയടിക്കപ്പെട്ട മകനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് സുഹാസിനി

വെനീസില്‍ വെച്ച് കൊള്ളയടിക്കപ്പെട്ട മകനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് സുഹാസിനി
വെനീസില്‍ വെച്ച് കൊള്ളയടിക്കപ്പെട്ട തങ്ങളുടെ മകന്‍ നന്ദനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രമുഖ തെന്നിന്ത്യന്‍ നടി സുഹാസിനി മണിരത്‌നം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സുഹാസിന് അഭ്യര്‍ഥന നടത്തിയത്. 'വെനീസ് എയര്‍പോര്‍ട്ടിന് അടുത്ത ആരെങ്കിലുമുണ്ടോ? ബെലുനോയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ട ഞങ്ങളുടെ മകനെ ആരെങ്കിലും സഹായിക്കാമോ? അവന് എയര്‍പോര്‍ട്ടിലേക്ക് എത്തുവാന്‍ ആരെങ്കിലും സഹായിക്കുമോ.' എന്നിങ്ങനെ പോകുന്നു ഇന്നലെ വൈകുന്നേരം എത്തിയ സുഹാസിനിയുടെ ട്വീറ്റുകള്‍.

സുഹാസിനിയും മകന്‍ നന്ദനും

മകനുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ സുഹാസിനി ട്വിറ്ററില്‍ അപ്പ്‌ഡേറ്റും ചെയ്യുന്നുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ഇന്ത്യന്‍സമയം ഏഴുമണിയ്ക്കായിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യ ട്വീറ്റ് സുഹാസിനി കുറിച്ചത്. മകന്‍ വെനീസിലെ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ പോലീസ് സ്‌റ്റേഷനടുത്തുണ്ടെന്നും മറ്റുമുള്ള വിവരങ്ങള്‍ സുഹാസിനി ഷെയര്‍ ചെയ്തിരുന്നു. സഹായിക്കാന്‍ കഴിയാത്തവര്‍ നന്ദനെ വിളിക്കരുത്. കാരണമായി പറഞ്ഞത് നന്ദന്റെ ഫോണിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നാണ്.

ഇന്ത്യയിലുള്ളവര്‍ വെറുതേ അവനെ വിളിച്ച് കളിയാക്കരുതെന്നും ഇപ്പോള്‍ തന്നെ അവന്‍ വല്ലാത്ത മാനസികാവസ്ഥയിലാണെന്നുമുള്ള ട്വീറ്റുകളുണ്ടായിരുന്നു. രാത്രി പന്ത്രണ്ടരയോട് കൂടി വന്ന ട്വീറ്റില്‍ മകന്‍ സുരക്ഷിതനാണ്, ഒരു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിച്ചുവെന്നും സഹായിച്ചവര്‍ക്കും ട്വിറ്ററിനും നന്ദിയെന്നും സുഹാസിനി കുറിച്ചു.

ഇറ്റലിയിലെ ബെലൂനോയില്‍ ഫിലോസഫിയും ക്രിസ്ത്യന്‍ എത്തിക്സിലും പഠനം നടത്തുകയാണ് നന്ദന്‍.






Next Story

Related Stories