സോഷ്യൽ വയർ

‘പാർട്ടി ഏതാണെന്നറിയാതെയാണ് പോസ്റ്റ് ചെയ്തത് എന്ന് മാറ്റി പറയുമോ’? സൈമണ്‍ ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അർപ്പിച്ച നടി മഞ്ജു വാര്യർക്ക് ഫേസ്ബുക്കിൽ വിമർശനം

നേരത്തെ സര്‍ക്കാര്‍ നേതൃത്വം നല്‍കിയ വനിതാ മതിലിന് മഞ്ജു പിന്തുണ പിന്‍വലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

സൈമണ്‍ ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച നടി മഞ്ജു വാര്യര്‍ ക്ക് വിമർശനം. അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മഞ്ജു വാര്യര്‍ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു ഇതിനു താഴെയാണ് നിരവധി പേർ വിമർശനവുമായി എത്തിയിരിക്കുന്നത്.

നേരത്തെ സര്‍ക്കാര്‍ നേതൃത്വം നല്‍കിയ വനിതാ മതിലിന് മഞ്ജു പിന്തുണ പിന്‍വലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന്റെ തുടർച്ചയെന്നുമാണ് വിമർശനങ്ങൾ വരുന്നത്.
സഖാവ് സൈമണ്‍ ബ്രിട്ടോ സി.പി.എമ്മുകാരനാണെന്നും പാര്‍ട്ടി അറിയാതെയാണ് അനുശോചനക്കുറിപ്പ് പോസ്റ്റ് ചെയ്തത് എന്ന് പറഞ്ഞ് വരുമോ എന്നുമാണ് ചോദ്യങ്ങൾ. വനിതാ മതിൽ ടിവി യിൽ കണ്ട് ക്ഷീണിച്ച് ഇരിക്കുകയായിരിക്കും, കുറച്ചു കഞ്ഞിയെടുക്കട്ടേ എന്നാണ് മറ്റൊരു കമന്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍