UPDATES

സിനിമാ വാര്‍ത്തകള്‍

മക്കൾ സെൽവൻ മലയാളത്തിലേക്ക്: അരങ്ങേറ്റം ജയറാമിനൊപ്പം മാർക്കോണി മത്തായി എന്ന ചിത്രത്തിൽ

ചിത്രത്തിന്റെ ടൈറ്റില്‍ ഇന്നലെ നടന്‍ ജയറാം ആണ് ഫേസ്ബുക്കിലൂടെ പങ്കുവെയ്ച്ചത്.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക്. സൂപ്പര്‍ താരം ജയറാമിനൊപ്പമാണ് സേതുപതി മലയാളത്തില്‍ എത്തുന്നത്.സനില്‍ കളത്തില്‍ സംവിധാനം ചെയുന്ന ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയിലൂടെ ആണ് തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.വിജയ് സേതുപതി മലയാളത്തില്‍ എത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ഇന്നലെ നടന്‍ ജയറാം ആണ് ഫേസ്ബുക്കിലൂടെ പങ്കുവെയ്ച്ചത്.

Title of my new movie along with Vijay Sethupathi is #MarconiMathai . Super excited ✌🏻

Gepostet von Jayaram am Donnerstag, 20. Dezember 2018

തമിഴകത്തും മലയാളത്തിലും ഈ അടുത്ത കാലത്ത് ഒരുപോലെ ആരാധകരുള്ള വിജയ് സേതുപതി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് ഓരോ മലയാളികളുടെയും മനസ്സില്‍ ഇരട്ടിമധുരവും അതിനപ്പുറം ആവേശവുമാണ്. മക്കള്‍ സെല്‍വന്റെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത മലയാളി പ്രേക്ഷകര്‍ നല്‍കാറുണ്ട്. വിജയ് സേതുപതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തെ പ്രതീഷയോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്.സനില്‍ കളത്തില്‍ സംവിധാനം ചെയുന്ന മാര്‍ക്കോണി മത്തായി എന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സനില്‍ കളത്തിലും രജീഷ് മിഥിലയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍