TopTop

മീരാ ജാസ്മിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

മീരാ ജാസ്മിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍
ഒരുകാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു മീരാ ജാസ്മിന്‍. മലയാളത്തിലെയും തമിഴിലെയും മുന്‍നിര നായികയായി നില്‍ക്കുമ്പോഴായിരുന്നു സിനിമയില്‍ നിന്നുള്ള മീരയുടെ പിന്മാറ്റം. ഏറെക്കാലമായി മീരയെക്കുറിച്ച് യാതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവരുടെ പുതിയ ഫോട്ടോകളും ഒന്നും പുറത്തുവന്നിരുന്നതുമില്ല. എന്നാല്‍ മീരയുടെ പുതിയ ലുക്ക് കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

ഗള്‍ഫില്‍ ഒരു ജ്വല്ലറിയിലെത്തിയ മീരയുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധത്തിലാണ് മീരയ്ക്ക് സംഭവിച്ചിരിക്കുന്ന മാറ്റം. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മീരയുടെ സഹോദരിയെയും ചിത്രങ്ങളില്‍ കാണാം.

മീരയുടെ ഫോട്ടോയെക്കുറിച്ച് നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. അതേസമയം തടി കൂടിയെങ്കിലും മീരയുടെ സൗന്ദര്യത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പുതിയ ലുക്കിലും മീര സുന്ദരിയാണെന്നാണ് തമിഴിലെ ആരാധകരും പറയുന്നത്.

Next Story

Related Stories