സിനിമാ വാര്‍ത്തകള്‍

അണിയറയില്‍ രണ്ട് കുഞ്ഞാലി മരയ്ക്കാര്‍ ‘മമ്മൂട്ടിയിൽ നിന്ന് തട്ടിയെടുത്ത വേഷമല്ല’ മോഹൻലാൽ പ്രതികരിക്കുന്നു

“അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത്”

കുഞ്ഞാലി മരക്കാറായി മോഹൻലാൽ വേഷമിടുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴും മമ്മൂട്ടിയെ നായകനാക്കി ഓഗസ്റ്റ് സിനിമാസ് പ്രഖാപിച്ച കുഞ്ഞാലി മരക്കാറിനെ കുറിച്ചാണ് ആരാധകരുടെ ആകാംഷ.

ഇരു ചിത്രങ്ങളും പ്രഖ്യാപന വേള മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘’മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുഞ്ഞാലി മരയ്ക്കാറുടെ വേഷത്തിലുള്ള തന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും മോഹന്‍ലാല്‍ പുറത്തുവിട്ടു.

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മോഹന്‍ലാലിനെ നായകനാക്കിയുള്ള കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചത് തുടർന്ന് വിവാദങ്ങളും ,സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ തർക്കങ്ങളും,ട്രോളുകളും ഉണ്ടായിരുന്നു.

ഈ വിവാദത്തോട് വനിതക്ക് നൽകിയ അഭിമുഖത്തിലൂടെ പ്രതികരിക്കുകയാണ് മോഹൻലാൽ.

”നാലുപതിറ്റാണ്ടിലേറെയായി മത്സരബുദ്ധിയോടെ അഭിനയിക്കുന്ന രണ്ട് പേര്‍. ഇത്ര സൗഹൃദം എങ്ങനെ വരുന്നു? ”എന്ന ചോദ്യത്തിന് ആരുപറഞ്ഞു ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടെന്ന് അങ്ങനെയൊന്നും ഇല്ല എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനില്‍ മമ്മൂട്ടിയുടെ ശബ്ദം ഇല്ലേ? ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖറിന്റെ പേജില്‍ അല്ലേ ആദ്യം വന്നത്.

മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകള്‍ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്. അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത്” – മോഹന്‍ ലാല്‍ പറയുന്നു .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍