സിനിമാ വാര്‍ത്തകള്‍

ആരാധകർക്ക് പുതുവർഷ സമ്മാനം: അൽഫോൻസ് പുത്രനും മോഹൻലാലും ഒന്നിക്കുന്നു

മോഹൻലാൽ ഇപ്പോൾ പ്രിയദർശൻ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ്.

മോഹൻലാൽ അൽഫോൻസ് പുത്രൻ കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നതായി റിപോർട്ടുകൾ.ബ്ലോക്ക് ബസ്റ്റർ ചിത്രമായ പ്രേമത്തിന് ശേഷം അൽഫോസ് പുത്രൻ ലാലേട്ടന്റെ കൂടെ പുതിയ ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.പുതുവർഷ സമ്മാനമായി ചിത്രം ജനുവരി ഒന്നിന് പ്രഖ്യാപിക്കും എന്നാണ് റിപോർട്ടുകൾ .

ഈ വർഷം അൽഫോൻസ് പുത്രൻ ആദ്യമായി നിർമിച്ച ‘തോബാമ’ എന്ന ചിത്രം റിലീസ് ചെയ്തിരുന്നു എന്നാൽ ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.ചിത്രം ബോക്സ് ഓഫീസ് പരാജയമാവുകയും ചെയ്തിരുന്നു.മോഹൻലാൽ ചിത്രം ഒപ്പത്തിന്റെ ട്രൈലെർ എഡിറ്റ് ചെയ്തത് അൽഫോൻസ് പുത്രനായിരുന്നു. നേരത്തെ തന്നെ മോഹൻലാലുമായി ചിത്രം ചെയ്യാൻ താല്പര്യമുള്ളതായി അൽഫോൻസ് പുത്രൻ അറിയിച്ചിരുന്നു.

മോഹൻലാൽ ഇപ്പോൾ പ്രിയദർശൻ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ്.നൂറു കോടി രൂപയ്ക്കു മുകളില്‍ മുതല്‍ മുടക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ , കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, തമിഴ് നടന്മാരായ അര്‍ജുന്‍, പ്രഭു, ഹിന്ദി നടന്‍ ആയ സുനില്‍ ഷെട്ടി, പൂജ കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തമിഴ്,ഹിന്ദി,തെലുങ്ക് ,ഭാഷകളിൽ ചിത്രം 2020 ൽ റിലീസ് ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍