UPDATES

സിനിമ

ഷെയിൻ ഒരു നല്ല കാമുകനേ അല്ല; മലയാളി കുലപുരുഷൻമാരുടെ മുഖത്തടിച്ച് ഇഷ്ക്

മലയാളി സാമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടിനെ കടന്നാക്രമിക്കുകൂടിയാണ് സംവിധായൻ.

ഷെയിൻ നിഗം നല്ലെരു കാമുകനല്ല, മികച്ച നടനാണെന്ന് പറഞ്ഞു വെക്കുകയാണ് നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക്. പതിവ് പ്രണയ ട്രാക്കിൽ നിന്നും വിട്ട് കാലം അർഹിക്കുന്ന പാതയിലൂടെ സഞ്ചരിക്കുകയാണ് ഇഷ്ക്. മലയാളി സാമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടിനെ കടന്നാക്രമിക്കുക കൂടിയാണ് സംവിധായകൻ. പ്രണയത്തിന്റെ വൈകാരികതയ്ക്ക് അപ്പുറത്ത് ജീവിത യാഥാർഥ്യങ്ങളെ തിരിച്ചറിയേണ്ടവരാണ് കാമുകി കാമുകൻമാർ എന്നും. എല്ലാ മലയാളികൾക്കുള്ളിലും മറഞ്ഞിരിക്കുന്ന സദാചാര കണ്ണുകളും സിനിമ വരച്ചു കാട്ടുന്നു.

പുതിയ കാലത്തിന്റെ പ്രണയ സ്വപനങ്ങളുമായി സച്ചിയും വസുധയും ആരംഭിക്കുന്ന ഒരു ദിവസത്തെ യാത്രയിൽ തുടങ്ങുന്ന ചിത്രം മറ്റൊരു യാത്ര പൂർത്തിയാക്കാതെ പാതിവഴിയിൽ നിർ‌ക്കുന്നിടത്ത്  അവസാനിക്കുന്നു. സച്ചി എന്ന നായകനോട് തികഞ്ഞ നീതിപുലർത്തി ഷെയ്ൻ നിഗം കുമ്പളങ്ങി നൈറ്റ്സിന് ശേഷം കാഴ്ചക്കാരെ വിസ്മയിപ്പിക്കുമ്പോൾ പ്രണയകഥ ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കും. വസുധയോട് പരമാവധി നീതി പുലർത്തി ആൻ ശീതൾ‌ സച്ചിയെ മറികടക്കുന്നിടത്ത് കയ്യടികളോടെയല്ലാതെ കാണികൾക്ക് മടങ്ങാനാവില്ല.

അഷിതയ്ക്ക് മാനസിക വിഭ്രാന്തിയായിരുന്നെന്ന് സഹോദരന്‍; നിങ്ങളല്ല, ഞാനായിരുന്നു അഷിതയ്ക്ക് സഹോദരനെന്ന് ചുള്ളിക്കാട്

മുഖത്തടിക്കേണ്ടിടത്ത് മുഖത്തടിക്കണം, പ്രതികരിക്കേണ്ടിടത്ത് മുഖം നോക്കാതെ നിലപാട് വ്യക്തമാക്കണമെന്നും ഇഷ്ക് പറഞ്ഞു വെക്കുന്നു. ഇരട്ട മുഖമുള്ള മലയാളി ‘കുലപുരുഷൻമാരെ’ രൂക്ഷമായി വിമർശിക്കാനുള്ള ധൈര്യവും നവാഗതൻ എന്ന കരുത്ത് ഉപയോഗിച്ച് അനുരാജ് മനോഹർ കാണിക്കുമ്പോൾ അതിനെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ.

ആദ്യപകുതിയിൽ കാഴ്ചക്കാരെ മുൾമുനയിൽ നിർത്തി ചിത്രം പുരോഗമിക്കുമ്പോൾ ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരുടെ പ്രകടനം കയ്യടി അർഹിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോ ചെയ്ത മികച്ച വേഷം കൂടിയാണ് തനത് മലയാളി പുരുഷന്റെ ചേഷ്ടകളുള്ള ആൽവിൻ. രണ്ടാം പകുതിയിൽ ത്രില്ലർ എന്ന നിലയിലേക്ക് തിരിയുന്ന ഇഷ്ക് മലയാളിയുടെ സദാചാര ബോധത്തിന്റെ മുഖത്തടിച്ചു കൊണ്ടാണ് അവസാനിപ്പിക്കുന്നത്. ചെറിയ വേഷങ്ങളിലാണെങ്കിലും ലിയോണ ലിഷോയ്, മാല പാർവതി എന്നിവരും മികച്ച പ്രകടനം നടത്തി.

ആദ്യ സംവിധാന സംരംഭമെന്ന രീതിയിൽ സംവിധായകൻ അനുരാജ് അനുമോദനം തന്നെയാണ് അർഹിക്കുന്നത്. ക്ലൈമാക്സ് ഉൾപ്പെടെയുള്ള രംഗങ്ങളിൽ പതിവ് രീതികളിൽ നിന്നും സംവിധാനകൻ മാറിചിന്തിക്കുമ്പോള്‍ അതിനെ ധീരം എന്ന് തന്നെ വിശേഷിപ്പിക്കണം. അനർഷയുടെ ഛായാഗ്രഹണവും കിരൺ ദാസിന്റെ എഡിറ്റിംഗും ചിത്രത്തെ സജീവമാക്കി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കന്നുണ്ട്. ഇ ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അലബാമക്ക് പിന്നാലെ മിസ്സൗറിയും ഗര്‍ഭച്ഛിദ്ര നിരോധന നിയമം പാസാക്കി; സ്ത്രീകളെ അപമാനിക്കുന്നുവെന്ന് കാട്ടി പ്രതിഷേധവുമായി സെനറ്റര്‍മാര്‍

എന്‍ പി അനൂപ്

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍