സിനിമാ വാര്‍ത്തകള്‍

മൂവി സ്ട്രീറ്റ് സിനിമ അവാർഡ്‌സ് : ഫെബ്രുവരി 3ന്

ചലച്ചിത്ര താരങ്ങളും ,എഴുത്തുകാരും, സിനിമ പ്രവര്‍ത്തകരുമടക്കം എണ്‍പത്തിരണ്ടായിരത്തിലധികം അംഗങ്ങളാണ് നിലവില്‍ ഈ ഫേസ്ബുക് കൂട്ടായിമയില്‍ ഉള്ളത്

സിനിമാ ആസ്വാദകരുടെ ഫേസ്ബുക് കൂട്ടായ്മയായ മൂവി സ്ട്രീറ്റ് ഗ്രൂപ്പ് സിനിമ അവാര്‍ഡ്സ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം മൂന്നാം തിയതി എറണാകുളം കലൂര്‍ എ ജെ ഹാളിലാണ് പരിപാടി നടക്കുക. 2018 ല്‍ തിയറ്ററുകളില്‍ എത്തിയ 130ല്‍ അധികം വരുന്ന ചിത്രങ്ങളില്‍ നിന്നും ഇരുപതു ക്യാറ്റഗറികളില്‍ ആയി തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ ആയിരിക്കും പുരസ്‌കാരം നല്‍കി ആദരിക്കുക. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വിഭിന്നമായി മൂവി സ്ട്രീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആയിരിക്കും ഇത്തവണ വോട്ടിങ് നടത്തപ്പെടുക.

വെള്ളിത്തിരയിലെ വിസ്മയ പ്രകടനങ്ങള്‍ക്ക് അംഗീകാരവും ആദരവും സമ്മാനിക്കുന്നതിനാണ് ഇത്തരമൊരു അവാര്‍ഡ് സംഘടിപ്പിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. ഏഴു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഗ്രൂപ്പ് ഇത് രണ്ടാം തവണയാണ് ഇത്തരമൊരു പുരസ്‌ക്കാര പരിപാടി സംഘടിപ്പിക്കുന്നത്. ചലച്ചിത്ര താരങ്ങളും ,എഴുത്തുകാരും, സിനിമ പ്രവര്‍ത്തകരുമടക്കം എണ്‍പത്തിരണ്ടായിരത്തിലധികം അംഗങ്ങളാണ് നിലവില്‍ ഈ ഫേസ്ബുക് കൂട്ടായിമയില്‍ ഉള്ളത്. ഒരു സിനിമയിറങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാനും,പങ്കുവെയ്ക്കാനും സിനിമ പ്രേമികള്‍  മൂവി സ്ട്രീറ്റ് ഗ്രൂപ്പിലേക്ക് ആണ് എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍